ക്രിട്ടിക്കൽ സ്കിൽ ജോലികളിൽ ഏതൊക്കെ പ്രൊഫെഷൻസ് ഉൾപ്പെടുത്തണം എന്ന് ഐറിഷ് ഗവണ്മെന്റ് പുനഃപരിശോധിച്ചു കൊണ്ടിരിക്കുകയാണ്. എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ്, ഡിപ്പാർട്ട്‌മെന്റ്, ക്രിട്ടിക്കൽ സ്‌കിൽ ഒക്യുപേഷൻസ് ലിസ്റ്റിലും തൊഴിൽ പെർമിറ്റുകൾക്കായുള്ള തൊഴിലുകളുടെ യോഗ്യത അവലോകനം ചെയ്യുന്നതിനായി ഒരു പൊതു കൺസൾട്ടേഷനിലേക്ക് പ്രതിനിധി ബോഡികൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ, മറ്റ് താൽപ്പര്യമുള്ള കക്ഷികൾ എന്നിവരിൽ നിന്ന് സബ്മിഷൻ സർക്കാർ ക്ഷണിച്ചിരുന്നു. ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാവുകയാണ് മൈഗ്രന്റ് നഴ്സസ് അയർലണ്ടും.
ഹെല്‍ത്ത് കെയർ അസിസ്റ്റന്റ് ജോലി ക്രിട്ടിക്കൽ സ്കിൽ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ആവശ്യകത MNI യുടെ സബ്മിഷനിൽ ഉൾപ്പെടുത്തും. പാർലമെന്റിൽ സ്പീക്കറുമായി നടത്തിയ മീറ്റിംഗിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സബ്മിഷൻ ഇക്കാര്യത്തിൽ സ്വീകരിക്കുമെന്ന് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പു നൽകി. സബ്മിഷനായുള്ള ഡോക്യുമെന്റ് MNI തയ്യാറാക്കി വരികയാണ്. സ്‌കിൽഡ് കാറ്റഗറിയിലെ കെയർ അസിസ്റ്റന്റ് ജോലിക്ക് അയർലണ്ടിൽ ഷോട്ടേജ് നേരിടുന്നതിനാൽ, ക്രിട്ടിക്കൽ സ്കിൽ പെർമിറ്റ് നൽകണം എന്നാണ് MNI ആവശ്യപ്പെടുന്നത്. അവസാന തിയ്യതിയായ ഓഗസ്റ്റ് 18നു മുൻപ് MNI യുടെ സബ്മിഷൻ ഡിപ്പാർട്മെന്റിന് നൽകും.
സാമ്പത്തിക കുടിയേറ്റത്തിന്റെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അയർലണ്ടിന്റെ തൊഴിൽ വിപണിയെ തടസ്സപ്പെടുത്തുന്നതിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിനുമായി നിയന്ത്രിത തൊഴിൽ പെർമിറ്റ് സംവിധാനം അയർലണ്ടിൽ നടപ്പിലാക്കിവരുന്നു. തൊഴിൽ വിപണിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയുടെ നേട്ടത്തിനായി രാജ്യത്ത് എന്റർപ്രൈസ് വികസിപ്പിക്കുന്നതിന് ആവശ്യമായ പ്രധാന നൈപുണ്യങ്ങളുടെ ഒരു വഴിയായി പ്രവർത്തിക്കാനാണ് ഈ സംവിധാനം ഉദ്ദേശിക്കുന്നത്.
2023 ഓഗസ്റ്റ് 18 വെള്ളിയാഴ്ച വൈകുന്നേരം 5 മണി വരെ നിർദേശങ്ങൾ സമർപ്പിക്കാം. വിശദ വിവരങ്ങൾക്കും സബ്‌മിഷനുമായി EMPU@enterprise.gov.ie എന്ന ലിങ്ക് സന്ദർശിക്കുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…