Ireland

മോർട്ഗേജ് ഉപഭോക്താകൾക്ക് ആശ്വാസം; പ്രധാന ബാങ്കുകൾ മോർട്ഗേജ് നിരക്കുകൾ കുറയ്ക്കുന്നു

ഐറിഷ് മോർട്ഗേജ് വിപണിയിൽ ആശ്വാസകരമായ വലിയ മാറ്റങ്ങളാണ് വരാനൊരുങ്ങുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് ക്വാർട്ടർ പോയിൻ്റ് പലിശ നിരക്ക് കുറച്ചതിനു പിന്നാലെ അയർലണ്ടിലെ പ്രമുഖ ബാങ്കുകൾ എല്ലാം മോർക്കേജ് നിരക്കുകൾ കുറയ്ക്കാൻ ഒരുങ്ങുന്നു. പ്രധാന റീഫിനാൻസിംഗ് പ്രവർത്തനങ്ങൾക്ക് 3.65%, മാർജിനൽ ലെൻഡിംഗ് സൗകര്യത്തിന് 3.90%, നിക്ഷേപ സൗകര്യത്തിന് 3.50% എന്നിങ്ങനെയാണ് ECB യുടെ പുതിയ പലിശ നിരക്ക്. മോർട്ഗേജ് വിപണിയിലെ കിടമത്സരങ്ങൾക്ക് ഈ നിരക്ക് ഇളവ് കൂടുതൽ ഊന്നൽ നൽകുന്നു.ECB പലിശ നിരക്കുകൾ കുറച്ചതിനു പിന്നാലെ Nua Money, Moco, ICS Mortgages, AIB എന്നിവർ പലിശ നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു.

എഐബി അതിൻ്റെ അഞ്ച് വർഷത്തെ ഗ്രീൻ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 0.25 ശതമാനം കുറച്ചു. A1-നും B3-നും ഇടയിൽ BER റേറ്റിംഗുള്ള വീടുകൾക്ക് ഇത് ലഭ്യമാണ്. കൂടാതെ, 250,000 യൂറോ അതിലധികമോ വായ്പയെടുക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും നാലു വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് കുറയ്ക്കുന്നതായി ബാങ്ക് പ്രഖ്യാപിച്ചു.AIB, Green Mortgage നിരക്കുകളിൽ ഇളവുകൾക്കൊപ്പം 2 വർഷം, 3 വർഷം കാലയളവിനുള്ള രണ്ടു പുതിയ ‘ഗ്രീൻ’ മോർട്ട്ഗേജ് നിരക്കുകൾ അവതരിപ്പിച്ചു, ഇത് പരിസ്ഥിതി സൗഹൃദ വായ്പാ ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നു.

ഐസിഎസ് ഒക്‌ടോബർ 1 മുതൽ അതിൻ്റെ owner-occupier ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് ഉൽപ്പന്നങ്ങൾ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. അതിൻ്റെ owner-occupierന്റെ മൂന്ന് വർഷത്തെയും അഞ്ച് വർഷത്തെയും സ്ഥിരമായ നിരക്കുകൾ അടുത്ത മാസം മുതൽ 4.5 ശതമാനത്തിൽ നിന്ന് ആരംഭിക്കുമെന്ന് ICS അറിയിച്ചു.അവൻ്റ് മണി മോർട്ട്ഗേജ് പലിശ നിരക്ക് 0.4% വരെ കുറയ്ക്കും.2025 ജനുവരി മുതൽ എടുത്ത എല്ലാ മോർട്ട്ഗേജുകൾക്കും ഒരു പുതിയ 1% ക്യാഷ്ബാക്ക് ഇൻസെൻ്റീവ് അവതരിപ്പിക്കുമെന്നും അവൻ്റ് മണി പറഞ്ഞു. മികച്ച എനർജി റേറ്റിംഗുള്ള വീട് വാങ്ങുന്നവർക്ക് മാത്രമല്ല, എല്ലാ മോർട്ട്ഗേജുകൾക്കും ഈ ഇളവ് ബാധകമാകുമെന്ന് അവൻ്റ് പറഞ്ഞു. മോർട്ട്ഗേജിൻ്റെ മുഴുവൻ കാലയളവിനും നിശ്ചയിച്ചിട്ടുള്ള നിരക്ക് അനുവദിക്കുന്ന വൺ മോർട്ട്ഗേജ്, നിരക്കുകൾ 0.4% വരെ കുറയും. അതേസമയം അതിൻ്റെ ഏറ്റവും ജനപ്രിയ ഉൽപ്പന്നമായ നാല് വർഷത്തെ ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് നിരക്കുകൾ 0.2% വരെ കുറയ്ക്കും.

ബാങ്ക് ഓഫ് അയർലൻഡും PTSB യും ഈ വർഷം ആദ്യം തങ്ങളുടെ നിരക്കുകൾ ക്രമീകരിച്ചു. AIB രണ്ട് പുതിയ ‘ഗ്രീൻ’ മോർട്ട്ഗേജ് നിരക്കുകൾ അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ നീക്കം. അടുത്ത വർഷം ആദ്യം അവൻ്റ് മണി സ്പാനിഷ് ബാങ്കിൻ്റെ ശാഖയാകുമ്പോൾ ഒരു സമ്പൂർണ സേവന ബാങ്ക് ആരംഭിക്കാൻ പദ്ധതിയിടുന്നു. അടുത്ത വർഷം രണ്ടാം പകുതിയോടെ ഡെപ്പോസിറ്റ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യാൻ ലക്ഷ്യമിടുന്നു. വരുന്ന ആഴ്ചകളിൽ EBS, Haven, BOI നിരക്കുകൾ കുറയ്ക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന  രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ; വീണ്ടും ട്രംപിന്റെ നീക്കം

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ വീണ്ടും…

16 hours ago

അയർലണ്ടിൽ ഹോസ്‌പൈപ്പ് നിരോധനം പിൻവലിച്ചു; ഉടൻ പ്രാബല്യത്തിൽ

അയർലണ്ടിൽ 13 കൗണ്ടികളിൽ നിലവിലുണ്ടായിരുന്ന ഹോസ്‌പൈപ്പ് നിരോധനം (Water Conservation Order) ഉടൻ പ്രാബല്യത്തിൽ വരുംവിധം പിൻവലിച്ചു. സെപ്റ്റംബർ അവസാനം…

18 hours ago

തൊടുപുഴയുടെ ‘മീറ്റ് & ജോയ്’ പത്താമതു ഫാമിലി ഇവന്റിന് അയര്‍ലണ്ടില്‍ കൊടി ഉയരുന്നു

  2015 ൽ ഭദ്രദീപം കൊളുത്തി അയര്‍ലണ്ടില്‍ തുടങ്ങി വെച്ച തൊടുപുഴ താലൂക്ക് നിവാസികളുടെ മീറ്റ് & ജോയ് പത്താമതു ഇവന്റിനു…

18 hours ago

‘The Sequel’: 20 വർഷങ്ങൾക്ക് ശേഷം സൂര്യ-ജോ വിവാഹം സ്കോട്ട്ലാൻഡിൽ; സാക്ഷിയായി മക്കൾ

20 വർഷത്തെ ദാമ്പത്യജീവിതത്തിന് ഒരു റൊമാന്റിക് റീസ്റ്റാർട്ട് നൽകിയിരിക്കുകയാണ് തമിഴ് സിനിമയിലെ പ്രിയതാരജോഡികളായ സൂര്യയും ജ്യോതികയും. വിവാഹത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച്…

19 hours ago

പൗരത്വ ഭാഷാ പരീക്ഷയിൽ ഇളവ് വേണം.. ഐറിഷ് സർവകലാശാലാ ബിരുദധാരികൾക്കും നഴ്സുമാർക്കും പ്രത്യേക പരിഗണന നൽകണം: കുരുവിള ജോർജ്ജ്

ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…

2 days ago

അയർലണ്ടിൽ ആഘോഷങ്ങളുടെ പുതിയ ചരിത്രമെഴുതാൻ ‘ആറാട്ട് 2026’; സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ മഹാമേള

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…

2 days ago