Ireland

റോഡപകട മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ റെഡ് ലൈറ്റ് ക്യാമറകൾ സ്ഥാപിക്കും

അയർലണ്ടിൽ റോഡപകട മരണങ്ങൾ ആശങ്കാജനകമായ വർധിച്ചതിനെ തുടർന്ന് റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടുതൽ റെഡ് ലൈറ്റ് ക്യാമറകൾ സ്ഥാപിക്കും. മുമ്പ് ഡബ്ലിനിൽ കുറച്ച് ക്യാമറകൾ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി അവ പ്രവർത്തനരഹിതമാണ്. കഴിഞ്ഞ വർഷം, പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (എൻടിഎ) ഡബ്ലിനിലെ ബ്ലാക്ക്‌ഹാൾ പ്ലേസിലെ അത്തരത്തിലുള്ള ഒരു ക്യാമറ 2016 മുതൽ പ്രവർത്തിക്കുന്നില്ലെന്ന് സ്ഥിരീകരിച്ചു. മറ്റ് രണ്ട് ക്യാമറകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

സിഗ്നൽ ലംഘിക്കുന്ന ഡ്രൈവർമാർക്ക് ലൈസൻസിൽ മൂന്ന് പെനാൽറ്റി പോയിൻ്റുകൾ ലഭിക്കും. കൂടാതെ 80 യൂറോ പിഴയും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാനത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് റെഡ് ലൈറ്റ് ക്യാമറകൾ എന്നും ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവും ഇവ സ്ഥാപിക്കുമെന്നും ഗതാഗത മന്ത്രി ഇമോൺ റയാൻ പറഞ്ഞു. ഈ വർഷം ഇതുവരെയുണ്ടായ ഉയർന്ന റോഡപകട മരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ Taoiseach സൈമൺ ഹാരിസും മന്ത്രിമാരും റോഡ് സുരക്ഷാ അതോറിറ്റിയുമായി (ആർഎസ്എ) കൂടിക്കാഴ്ച നടത്താനിരിക്കെയാണ് റയാന്റെ പ്രസ്താവന. അയർലണ്ടിൽ 2024-ൻ്റെ തുടക്കം മുതൽ റോഡുകളിൽ 60-ലധികം ആളുകൾ മരണപ്പെട്ടു.

Newsdesk

Recent Posts

സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് ‘ഐ ആം ആൻ ഓർഫൻ’ പ്രകാശനത്തിനൊരുങ്ങുന്നു

അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am…

24 hours ago

ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

അരിസോണ:യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ…

24 hours ago

അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജന് വധശിക്ഷ

ഫ്ലോറിഡ: ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് കോടതി വധശിക്ഷ വിധിച്ചു.…

24 hours ago

മൂന്ന് വയസ്സുകാരന് കാൻസർ ചികിത്സ നിഷേധിച്ചു; ക്രൂരയായ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം

മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…

1 day ago

തിരഞ്ഞെടുപ്പ് കമ്മീഷനെയും വിദേശനയത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി; മറുപടിയുമായി ബിജെപി

ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ…

1 day ago

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

2 days ago