Ireland

കോർക്കിൽ കുത്തേറ്റു മരിച്ച ദീപാ ദിനമണിയുടെ വീടിന് സമീപം നടന്ന അനുസ്മരണ ചടങ്ങിൽ 150 ഓളം പേർ പങ്കെടുത്തു

ദീപ ദിനമണിയെ മരിച്ച നിലയിൽ കണ്ടെത്തിയ വിൽട്ടണിലെ കർദിനാൾ കോർട്ടിലെ വീടിന് സമീപം അനുസ്മരണ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ദുഖസൂചകമായി അവിടെ ഓർത്തുകൂടിയവർ ദീപം തെളിയിച്ചു. Cork Pravasi Malayali Association( CPMA)ന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. WMC, COINNS പ്രതിനിധികളും പങ്കെടുത്തു. കോർക്കിലെ മുഴുവൻ ഇന്ത്യൻ സമൂഹവും സംഭവത്തിന്റെ ഞെട്ടലിലാണ് എന്ന് vigil ഓർഗനൈസർ മെൽബ സിജു പറഞ്ഞു.

പാലക്കാട് സ്വദേശിനിയാണ് 38 വയസുകാരിയായ ദീപാ ദിനമണി. പ്രതിയെന്ന് സംശയിക്കുന്ന ദീപയുടെ ഭര്‍ത്താവ് റെജിന്‍ പരിതപ്പാറ രാജനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച വില്‍ട്ടണിലെ കാര്‍ഡിനല്‍ കോര്‍ട്ടിലെ വീട്ടില്‍ കൊല നടന്നത്. കിടപ്പുമുറിയിലാണ് ദീപയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് വയസുള്ള മകനുണ്ട്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം സോഷ്യല്‍ വെല്‍ഫെയര്‍ സംഘം ഏറ്റെടുത്തു. കോർക്ക് എയർപോർട്ട് ബിസിനസ് പാർക്കിലെ ആൾട്ടർ ഡോമസ് ഫണ്ട് സർവീസസിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു ദീപ. ഏപ്രിലിൽ കോർക്ക് ഓഫീസിൽ സീനിയർ മാനേജരായി ജോലി ആരംഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദധാരിയായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

5 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

7 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

7 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

10 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

10 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

11 hours ago