Ireland

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ ചടങ്ങുകളിലാണ് 5,600-ലധികം പേർക്ക് പൗരത്വം നൽകുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സ്വാഭാവികവൽക്കരണ (Naturalisation) നടപടിക്രമത്തിന്റെ ഭാഗമായി ഐറിഷ് പൗരത്വം നേടുന്നത്. പൗരത്വ നടപടിക്രമം പൂർത്തിയാക്കുന്നതിനുള്ള അവസാന ഘട്ടമാണ് പൗരത്വ ചടങ്ങ്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ചടങ്ങിൽ പങ്കെടുക്കുന്നവർ ഐറിഷ് രാഷ്ട്രത്തോടുള്ള വിശ്വസ്തതയും രാജ്യത്തോടുള്ള പ്രതിബദ്ധതയും പ്രഖ്യാപിക്കണം. തുടർന്ന് Naturalisation Certificate പിന്നീട് തപാൽ മുഖേന അയയ്ക്കുന്നതാണ് നിലവിലെ നടപടിക്രമം. പൗരത്വ ചടങ്ങിൽ പങ്കെടുക്കുന്ന മുതിർന്ന അപേക്ഷകർക്ക് സാധുവായ തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം. Non-EEA രാജ്യങ്ങളിൽ നിന്നുള്ളവർ സാധുവായ IRP കാർഡും കൊണ്ടുവരേണ്ടതുണ്ട്. ഓരോ അപേക്ഷകനും ഒരു മുതിർന്ന അതിഥിയെ മാത്രമാണ് ചടങ്ങിലേക്ക് കൊണ്ടുവരാൻ അനുമതി.

2026 ജൂൺ 22, 23 തീയതികളിൽ കില്ലർണിയിലെ INEC-ൽ നടന്ന ചടങ്ങുകളിൽ 4,797 പേർ ഐറിഷ് പൗരന്മാരായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2025 സെപ്റ്റംബറിൽ ഡബ്ലിനിൽ നടന്ന ചടങ്ങുകളിൽ 5,982 പേരും പൗരത്വം നേടിയിരുന്നു. പുതിയ പൗരന്മാരായി അയർലണ്ടിന്റെ ഭാഗമാകുന്ന ആയിരക്കണക്കിന് ആളുകൾക്ക് രാജ്യത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിൽ കൂടുതൽ സജീവമായി പങ്കാളികളാകാനുള്ള പുതിയ അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

15 mins ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

27 mins ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

3 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

4 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago