Ireland

ജോലിസ്ഥലത്തുണ്ടാകുന്ന അക്രമസംഭവങ്ങൾ ഏറ്റവും കൂടുതൽ ആരോഗ്യ സംരക്ഷണ മേഖലയിൽ

അയർലണ്ടിൽ കഴിഞ്ഞ വർഷം ജോലിസ്ഥലങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ ഏകദേശം 60 ശതമാനവും ആരോഗ്യ, പരിചരണ മേഖലകളിലാണ്. പുതിയ കണക്കുകൾ പ്രകാരം ജോലിസ്ഥലത്തെ എല്ലാ പരിക്കുകളുടെയും നാലിലൊന്ന് ഈ മേഖലകളിൽ നിന്നാണ്. ഏറ്റവും പുതിയ ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി (HSA) സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ജോലിസ്ഥലങ്ങളിൽ 8,700 അക്രമസംഭവങ്ങളുണ്ടായി. അതിൽ 2,050 എണ്ണം ആരോഗ്യം, സാമൂഹിക പരിചരണം, അനുബന്ധ മേഖലകളിലാണ്.

നഴ്‌സുമാർ, കെയർ അസിസ്റ്റന്റ്സ്, സാമൂഹിക പ്രവർത്തകർ തുടങ്ങിയ ജീവനക്കാരാണ് അക്രമ സംഭവങ്ങളുടെയും 59 ശതമാനവും നേരിട്ടത്. ഏറ്റവും പുതിയ CSO സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്ത് ജോലി ചെയ്യുന്നവരിൽ 13 ശതമാനം ആളുകളും (2.6 ദശലക്ഷത്തിൽ 350,000) ആരോഗ്യ, സാമൂഹിക പ്രവർത്തന മേഖലകളിലാണ്. HSA റിപ്പോർട്ട് പ്രകാരം, ജോലിസ്ഥലങ്ങളിലെ അക്രമ സംഭവങ്ങളിൽ വർഷം തോറും 8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുന്നു, ഇത് തുടർച്ചയായ രണ്ടാമത്തെ വർദ്ധനവാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

11 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

13 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

13 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

13 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

14 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

14 hours ago