അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിന്റെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണം നടന്നു. താലായിലെ സയന്റോളജി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു.കെ പി ബിനു, സോമി തോമസ്, റോയി കുഞ്ചലക്കാട്ട്, ജിനുരാജ് മല്ലശ്ശേരി, ഷൈൻ പുഷ്പാംഗതൻ, ഷൈജു തോമസ്, ജിമ്മി ആന്റണി, ലിങ്ക് വിൻസ്റ്റാർ, സെബി സെബാസ്റ്റ്യൻ, വർഗീസ് ജോയി, സാബു ജോസഫ്, അജിത്ത് കേശവൻ, സുഭാഷ് മേനോൻ എന്നിവർ പ്രിയപ്പെട്ട എം ടി യെ അനുസ്മരിച്ചു കൊണ്ടു സംസാരിച്ചു.
കെ പി ബിനുവും സാബു ജോസഫും എം ടി യുടെ സിനിമകളിലെ ഗാനങ്ങൾ ആലപിച്ചു.2009-ൽ മലയാളം സംഘടനയുടെ ക്ഷണം സ്വീകരിച്ചാണ് എം ടി അയർലൻഡിലെത്തിയതും വിവിധ പരിപാടികളിൽ പങ്കെടുത്തതും.
രണ്ടാഴ്ച്ചക്കാലത്തെ അദ്ദേഹത്തിന്റെ അയർലണ്ട് ജീവിതത്തിനിടയിൽ അജിത്ത് കേശവൻ ക്യാമറയിൽ പകർത്തിയ നൂറു കണക്കിനുള്ള ചിത്രങ്ങളും ചെറു വീഡിയോകളും കോർത്തിണക്കിക്കൊണ്ട് അദ്ദേഹവും ടോബി വർഗീസും ചേർന്നൊരുക്കിയ വീഡിയോ പ്രദർശനം ഓർമ്മകൾ അയവിറക്കാനും ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവെക്കാനും സഹായകമായി.
സെക്രട്ടറി രാജൻ ദേവസ്യ സ്വാഗതവും ട്രഷറർ ലോറൻസ് കുര്യാക്കോസ് നന്ദിയും പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…