Ireland

‘മുദ്ര’യുടെ അഞ്ചാമത് അരങ്ങേറ്റം നാളെ: കാണികളുടെ മനം കവരാൻ ലൈവ് ഓർക്കസ്ട്രയും.

അയർലണ്ടിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്താഭ്യാസത്തിന്റെ മുഖമുദ്രയായ ”മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്” ലെ ഡബ്ലിൻ ബാച്ചിലെ വിദ്യാർഥികളുടെ അരങ്ങേറ്റം നാളെ. ഡബ്ലിനിലെ Scientology community Centre ൽ വൈകീട്ട് 5.30 നാണ് ‘അരങ്ങേറ്റം-2022’ നടക്കുന്നത്.

ധന്യ കിരണിന്റെ ശിക്ഷണത്തിൽ പരിശീലിച്ച Ananya Sathya, Athira Ann Jacob , Acceline Beeings , Arlene Santhosh ,Amy Kalayil , Josephine Manikulam , Joshitha Peruri, Phargavi Shyamsundar , Sancia Ann Soju, Shruthi SivaKumar , Sreya Maria Saju, Seira Maria Soju എന്നിവരാണ് അരങ്ങേറുന്നത്.

കാണികൾക്ക് ഏറെ ആവേശം പകരാൻ അരങ്ങേറ്റത്തിനായി ലൈവ് ഓർക്കസ്ട്രയും ഒരുക്കിയിട്ടുണ്ട്. അയർലണ്ടിൽ ആദ്യമായാണ് ശാസ്ത്രീയ നൃത്ത അരങ്ങേറ്റ പരിപാടി ലൈവ് ഓർക്കസ്ട്രയോടെ വേദിയിൽ എത്തുന്നത്. കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയുമാണ് സ്വാതി ശേഷാദ്രിയാണ് ആലാപനം. മിരുഡങ്കിസ്റ്റ്: രാംകീരൻ ശിവസുബ്രഹ്മണ്യം, വയലിനിസ്റ്റ്: ജനുഷാൻ ശിവനേശകാന്തൻ (എംഇംഗ് കെമിക്കൽ എഞ്ചിനീയറിംഗ്) എന്നിവരും അണിനിരക്കുന്നു.

ഭരതനാട്യം, വീണ എന്നിവയിൽ പ്രശസ്ത അവതാരകയും അധ്യാപികയുമായ മജൂരിയാണ് മുഖ്യാതിഥിയായി എത്തുന്നത്. ജാഫ്‌ന യൂണിവേഴ്‌സിറ്റിയിൽ നിന്ന്  ബിഎഫ്‌എയും, തഞ്ചാവൂർ തമിഴ് യൂണിവേഴ്‌സിറ്റിയിൽ എംഎ പൂർത്തിയാക്കിയ മജൂരി ഇപ്പോൾ ഭരതനാട്യത്തിൽ പിഎച്ച്‌ഡി ഗവേഷകയാണ്. കൂടാതെ വെസ്റ്റ് ലണ്ടൻ തമിഴ് സ്കൂളിൽ നൃത്ത അധ്യാപികയാണ്.വിദേശ മണ്ണിൽ അരങ്ങേറ്റത്തിന്റെ തനത് അവതരണത്തിന് സാക്ഷിയാകാൻ ഏവരെയും സ്വാഗതം ചെയ്യുകയാണ് ‘മുദ്ര’ .

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Newsdesk

Recent Posts

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

11 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

12 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

14 hours ago

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…

15 hours ago

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

1 day ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

2 days ago