ഡബ്ലിൻ: സിറോ മലബാർ സഭയുടെ ഡബ്ലിൻ റീജിയന്റെ കീഴിലുള്ള പുതിയ കുർബാന സെന്റർ നാവനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നു. നിത്യസഹായ മാതാവിന്റെ നാമത്തിൽ നാവൻ, ട്രിം ഏരിയായിലെ സിറോ മലബാർ വിശ്വാസികൾക്കായി ആരംഭിക്കുന്ന കുർബാന സെൻ്ററിന്റെ ഉദ്ഘാടനം നാവൻ ചർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ സെപ്റ്റംബർ 26 ശനിയാഴ്ച് രാവിലെ 10 മണിക്ക് സിറോ മലബാർ സഭയുടെ അയർലൻഡ് നാഷനൽ കോഓർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ നിർവ്വഹിക്കുന്നു. വികാരി ഫാ. റോയ് വട്ടക്കാട്ട്, ഫാ. രാജേഷ് മേച്ചിറാകത്ത് കൂടാതെ മറ്റ് വൈദീകരും ചടങ്ങിൽ പങ്കെടുക്കും. ഇടവക മദ്ധ്യസ്ഥയായ നിത്യസഹായ മാതാവിന്റെ തിരുനാളും ഇതോടൊപ്പം നടക്കും.
ബ്ലാഞ്ചാർഡ്സ്ടൗൺ കുർബാന സെന്ററി ഭാഗമായി ട്രിം ഏരിയായിലെ കുടുംബങ്ങൾക്കായി റവ. ഫാ. ജോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ 2015 ൽ ട്രിംമിൽ ആരംഭിച്ച വിശുദ്ധ കുർബാന അർപ്പണം 2017 ൽ നാവനിലേയ്ക്ക് മാറ്റി. 2019 ൽ ഫാ. റോയ് വട്ടക്കാട്ട് ചുമതലയേൽക്കുകയും സെപ്റ്റംബർ മുതൽ വിശ്വാസ പരിശീലനക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. നാല്പതോളം കുടുംബങ്ങൾ ഈ കുർബാന സെൻ്ററിന്റെ കീഴിൽ നിലവിലുണ്ട്. ഒന്നും മൂന്നും ശനിയാഴ്ചകളിൽ രാവിലെ 10 മണിക്ക് നാവൻ ചാർച്ച് ഓഫ് നേറ്റിവിറ്റിയിൽ കുർബാന നടത്തപ്പെടും. തുടർന്ന് ഞായറാഴ്ചകളിലേക്കു കുർബാന അർപ്പണം മാറ്റുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.
ശനിയാഴ്ച് നടക്കുന്ന വിശുദ്ധ കുർബാന മധ്യേ ക്രിസ്റ്റൽ ഫോർബിൻ ജോൺ, എമിൽ റെജു, കെവിൻ ഇമ്മാനുവേൽ ജോസി, മിഷാൽ സേവ്യർ, സാറാ പ്രിൻസ് എന്നീ കുട്ടികളുടെ ആഘോഷമായ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാകും ചടങ്ങുകൾ നടക്കുക.
ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…
അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…
അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…
വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…
വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…
ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾ,…