നീനാ (കൗണ്ടി ടിപ്പററി) : അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് നീനയിൽ നടന്ന പരേഡിൽ നിറസാന്നിധ്യമായി മലയാളി സമൂഹം.നീനാ കൈരളി അസോസിയേഷനും നീനാ ക്രിക്കറ്റ് ക്ലബും സംയുക്തമായാണ് പരേഡിൽ അണിനിരന്നത്.കുട്ടികളും മുതിർന്നവരും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് അണിനിരന്നത് നയന മനോഹരമായിരുന്നു .നീനാ ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ ജേഴ്സി ധരിച്ച് ബാറ്റും ബോളുമായി നീങ്ങുന്നത് വ്യത്യസ്തമായ കാഴ്ചയായി.
പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിച്ചുള്ള കുട്ടികളുടെ ഭരത നാട്യം,ബാൻഡ് മേളം എന്നിവ കാണികളെ ആവേശോജ്ജുലരാക്കി.ബാൻഡ് മേളത്തിനും,ഭരതനാട്യത്തിനുമൊപ്പം ചുവടുകൾ വച്ചും,ക്രിക്കറ്റ് ബാറ്റിലേയ്ക്ക് ബോളുകൾ പാസ് ചെയ്തും കാണികളും പിന്തുണ നൽകിയതോടെ ആവേശം ഇരട്ടിയായി.ഇരുനൂറിലധികം ആളുകളുടെ പങ്കാളിത്തം കൊണ്ട് പരേഡിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ,നീനാ കൈരളി-ക്രിക്കറ്റ് ക്ലബ്ബിനായി. പരേഡിൽ പങ്കെടുത്ത എല്ലാ മെമ്പേഴ്സിനും നീനാ കൈരളി,ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ നന്ദി അറിയിച്ചു.
വാർത്ത : ജോബി മാനുവൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…