നീനാ (കൗണ്ടി ടിപ്പററി): മുൻ വർഷങ്ങളിലേതുപോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ രണ്ട് മാസങ്ങൾ നീളുന്ന ആഘോഷാരവങ്ങളുമായി വരവേൽക്കാൻ നീനാ കൈരളി.കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ-കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും, ആഘോഷത്തിമിർപ്പ് നിറഞ്ഞതുമാണ് ഈ രണ്ട് മാസങ്ങൾ.
‘ഇലുമിനാറ്റി, ആവേശം, തരംഗം, അമ്പാൻ’ എന്നിവയാണ് ഗ്രൂപ്പുകൾ. ലേലം, റമ്മി തുടങ്ങിയ മത്സരങ്ങളുമായി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു കൈരളി.
ഓഗസ്റ്റ് 23 ന് നിരവധി ഓണക്കളികളുമായി ‘സ്പോർട്സ് ഡേ’ നടക്കും. അന്നേ ദിവസം അത്യന്തം വാശിയേറിയ മത്സരയിനങ്ങളാണ് ഗ്രൂപ്പുകളെ കാത്തിരിക്കുന്നത്. വടംവലി, റിലേ, ക്രിക്കറ്റ്, ക്വിസ്, ബാഡ്മിന്റൺ, ചാക്കിലോട്ടം എന്നിവ അവയിൽ ചിലത് മാത്രമാണ്. കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങൾ അന്നേ ദിവസം നടത്തപ്പെടുന്നു. ജേഴ്സികൾ അണിഞ്ഞ് ‘സ്പോർട്സ് ഡേ’-യിൽ ആധിപത്യം സ്ഥാപിക്കാൻ കാത്തിരിക്കുകയാണ് ഓരോ ഗ്രൂപ്പും ക്യാപ്റ്റന്മാരും. തുടർന്ന് സെപ്റ്റംബർമാസത്തിൽ നടക്കുന്ന പാരമ്പര്യത്തനിമയാർന്ന ഓണാഘോഷങ്ങളോടെയും ഓണസദ്യയോടെയും രണ്ട് മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീഴും.
ആഘോഷപരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ഷിന്റോ ജോസ്, സഞ്ജു ബെൻ, സിനുലാൽ വി, തോംസൺ ജോസ്, സോഫി കണ്ണൻ, നിഷ രാജേഷ്, രമ്യ സണ്ണി, രോഹിണി അഭിലാഷ് എന്നിവർ നേതൃത്വം നൽകുന്നു.
വാർത്ത : ജോബി മാനുവൽ.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…