Ireland

നീനാ കൈരളിയുടെ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷങ്ങൾ ‘ഉദയം 2023’ പ്രൗഢഗംഭീരമായി

നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങൾ ‘ഉദയം 2023’നീനാ സ്കൗട്ട് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി അരങ്ങേറി .ആഘോഷപരിപാടികൾ , Hughie Mc Garth (Mayor/Peace Commissioner) ഉത്‌ഘാടനം ചെയ്തു .Get Darcy (Nenagh Counsellor ) മുഖ്യാതിഥി ആയിരുന്നു .കൂടാതെ Nenagh St.Mary’s Parish അസിസ്റ്റന്റ് വികാരി  Fr.Rexon Chullickal ആശംസാ പ്രസംഗം നടത്തി.

നിറപ്പകിട്ടാർന്ന നിരവധി കലാ കായിക പരിപാടികളാൽ സമൃദ്ധമായിരുന്നു ‘ഉദയം 2023’.കുട്ടികളുടെയും മിതിർന്നവരുടെയും ,വൈവിധ്യമാർന്ന കലാപരിപാടികൾ ,സാന്റാക്ലോസിനെ വരവേറ്റുകൊണ്ടുള്ള ക്രിസ്തുമസ് കരോൾ ,എന്നിവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.

തുടർന്ന് 13 വർഷക്കാലത്തെ അയർലണ്ടിലെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന അനുലാൽ വരിക്കത്തറപ്പേലിനും കുടുംബത്തിനും നീനാ കൈരളി കുടുംബത്തിന്റെ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകുകയുണ്ടായി.

കൂടാതെ ക്രിസ്തുമസിന് മുന്നോടിയായി കൈരളി കുടുംബാംഗങ്ങളുടെ വീടുകളിലൂടെ നടത്തിയ ക്രിസ്തുമസ് കരോൾ വേളയിൽ ‘നീനാ കൈരളി ‘നടത്തിയ ഏറ്റവും മികച്ച പുൽക്കൂട് ഒരുക്കുന്ന കുടുംബങ്ങൾക്കുള്ള സമ്മാനങ്ങൾക്ക്  ടോം പോൾ ,അവിനാശ് ഐസക് ,ജെയ്സൺ ജോസഫ് എന്നിവരുടെ കുടുംബങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരാകുകയും അവർക്കുള്ള സമ്മാനങ്ങൾ ‘ഉദയം 2023’ൽ വച്ച് Fr .Rexon Chullickal വിതരണം ചെയ്യുകയും ചെയ്തു .
തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ ആഘോഷ പരിപാടികൾക്ക് തിരശീല വീണു.

പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ടോം പോൾ ,സ്റ്റെഫിൻ ജെയിംസ് ,അവിനാശ് ഐസക് ,അഭിലാഷ് രാമചന്ദ്രൻ ,ജോമോൾ ഷിന്റോ ,മറീന ജിന്റോ ,ചിഞ്ചു ജോയി എന്നിവർ നേതൃത്വം നൽകി.

വാർത്ത : ജോബി മാനുവൽ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

7 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

7 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago