നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ഓണോത്സവം 2022 ‘ സെപ്റ്റംബർ 10 ന് നീനാ സ്കൗട്ട് ഹാളിൽ വെച്ച് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികൾ Mr.Alan Kelly T.D ഉത്‌ഘാടനം ചെയ്യുകയും തുടർന്ന് Ms .Louise Morgan ആശംസകൾ അറിയിക്കുകയും ചെയ്യും .
നിറപ്പകിട്ടാർന്ന നിരവധി കലാ കായിക പരിപാടികളാൽ സമൃദ്ധമാണ് ‘ഓണോത്സവം 2022’. കോർക്ക് റോയൽ ബീറ്റ്‌സിന്റെ ചെണ്ട മേളം, ദിവ്യ കലാമണ്ഡലം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, നീനാ ഗേൾസിന്റെ തിരുവാതിര എന്നിവ അവയിൽ ചിലത് മാത്രമാണ്. കൂടാതെ അത്തപൂക്കള മത്സരം ,മഹാബലിയെ വരവേൽക്കൽ, വിഭവ സമൃദ്ധമായ ഓണ സദ്യ തുടങ്ങിയവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു.
കഴിഞ്ഞ ഒരു മാസമായി കൈരളി അംഗങ്ങൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വാശിയേറിയ കലാകായിക മത്സരങ്ങൾ നടത്തിവരുകയായിരുന്നു. ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഫലപ്രഖ്യാപനവും അന്നേ ദിവസം ഉണ്ടാകും.
പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ടോം പോൾ, സ്റ്റെഫിൻ ജെയിംസ്, അവിനാശ് ഐസക്, അഭിലാഷ് രാമചന്ദ്രൻ ജോമോൾ ഷിന്റോ, മറീന ജിന്റോ, ചിഞ്ചു ജോയി എന്നിവർ നേതൃത്വം നൽകും.
വാർത്ത : ജോബി മാനുവൽ
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…