Ireland

വേൾഡ് മലയാളി കൗൺസിലിന് പുതിയ ഗ്ലോബൽ നേതൃത്വം; ആശംസകളോടെ അയർലൻഡ് പ്രൊവിൻസ്

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കൗൺസിൽ തെരെഞ്ഞെടുപ്പിൽ ചെയർമാനായി ജോണി കുരുവിളയും പ്രസിഡന്റായി ടി പി വിജയനും വൈസ് പ്രസിഡന്റ് -അഡ്മിനായി  സി യു മത്തായിയും ജനറൽ സെക്രട്ടറിയായി പോൾ പാറപ്പള്ളിയും ട്രഷററായി ജെയിംസ് കൂടലും ,  ജോസഫ്‌ കില്ലിയൻ (വൈസ് പ്രസിഡന്റ് – യൂറോപ്പ് റീജിയൻ ),ജോർജ്ജ് കുളങ്ങര ‌ ,ഡോ .അജി കുമാർ കവിദാസൻ ,രാജീവ് നായർ (വൈസ് ചെയർമാൻമാർ ) എന്നിവർ  വിജയിച്ചു .

ഡോ സൂസൻ ജോസഫ് ( വൈസ് ചെയർ പേഴ്സൺ ) ബേബി മാത്യു സോമതീരം ( വൈസ് പ്രസിഡന്റ് -ഓർഗനൈസേഷൻ ), എസ് കെ ചെറിയാൻ (വൈസ് പ്രസിഡന്റ് -അമേരിക്ക  റീജിയൻ), ഷാജി  എം മാത്യു ( വൈസ് പ്രസിഡന്റ് -ഇന്ത്യ റീജിയൻ ), ചാൾസ് പോൾ ( വൈസ് പ്രസിഡന്റ് – മിഡിൽ ഈസ്റ്റ് റീജിയൻ ) സിസിലി ജേക്കബ് (വൈസ് പ്രസിഡന്റ് -ആഫ്രിക്ക റീജിയൻ ),ഇർഫാൻ മാലിക്ക് (വൈസ് പ്രസിഡന്റ് – ഫാർ ഈസ്റ്റ് റീജിയൻ ) ദിനേശ് നായർ , ടി വി എൻ കുട്ടി (സെക്രട്ടറി മാർ) ,ഡോ സുനന്ദാ കുമാരി ,എൻ പി വാസു നായർ (ജോയിന്റ് സെക്രട്ടറിമാർ ), പ്രോമിത്യുസ്‌ ജോർജ്ജ് (ജോയിന്റ് ട്രഷറർ ) എന്നിവർക്ക് എതിർ സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നതിനാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ അവരെ വിജയികളായി പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികൾക്ക് ഡബ്ള്യ.എം.സി അയർലൻഡ് പ്രൊവിൻസ് ആശംസകൾ അറിയിച്ചു.

ഏറെ ശ്രദ്ധിക്കപ്പെട്ട വോട്ടെടുപ്പിൽ  ആറു റീജിയനുകളിൽ നിന്നും അയർലൻഡിലെ ഉൾപ്പെടെ   95 പ്രതിനിധികൾ കോവിഡിന്റെ സാഹചര്യത്തിൽ  ഇ വോട്ടിംഗ് ഉപയോഗിച്ചാണ് ‌ പുതിയ ഭരണ സമിതിയെ തെരെഞ്ഞടുത്തത് . മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ എസ് ജോസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ്  നടന്നത് .

ഒരു ആഗോള സംഘടനയുടെ ഗ്ലോബൽ തെരഞ്ഞെടുപ്പ്  ഇ -വോട്ടിംഗിലൂടെ സുതാര്യവും നീതി പൂർവ്വവം നടത്തുവാൻ സാധിച്ചത് വേൾഡ് മലയാളി കൗൺസിലിന് സിൽവർ ജൂബിലി വർഷത്തിൽ കൂടുതൽ കരുത്ത് പകരുമെന്നും  സംഘടനയുടെ എല്ലാ പ്രോവിൻസുകളിൽ നിന്നും മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച്‌ കൊണ്ട് തെരഞ്ഞെടുപ്പ് പൂർത്തികരിക്കുവാൻ കഴിഞ്ഞതിൽ വളരെ ചാരിതാർഥ്യം ഉണ്ടെന്ന് ഇലക്ഷൻ കമ്മീഷണർ എ എസ് ജോസ് അറിയിച്ചു .

Newsdesk

Recent Posts

അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്; നവംബർ 12-ന് 24 മണിക്കൂർ സമരം

ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…

8 hours ago

SuperValu സ്റ്റോറുകളിൽ ഫ്രിഡ്ജ് സംവിധാനങ്ങൾ ഹാക്ക് ചെയ്തെന്ന് സംശയം; ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ പിൻവലിച്ചു

അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…

9 hours ago

ശമ്പള കരാർ ചർച്ചകൾ വഴിമുട്ടി; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്.?

അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…

10 hours ago

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ ‘മിസ്റ്റര്‍ വീറ്റോ’: ട്രംപ്

വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…

12 hours ago

വിമാനടിക്കറ്റ് നിരക്ക് തോന്നിയപോലെ കൂട്ടാനാകില്ല! ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരം; പുതിയ നിയമം 2027 ജനുവരി മുതൽ

വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…

15 hours ago

പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യയിലെത്താൻ ഇനി Air Suvidha ഫോം നിർബന്ധം

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ,…

21 hours ago