വാട്ടർഫോർഡ് : വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലും പ്രവാസി മലയാളി സമൂഹത്തിൽ കഴിഞ്ഞ പതിനേഴു വർഷക്കാലമായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത കമ്മിറ്റിയുടെ ആദ്യ യോഗമാണ് 2025- 2027 കാലാവധിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
മുൻ പ്രസിഡണ്ട് അനൂപ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിജു ശാസ്താംകുന്നേലിനെ പ്രസിഡണ്ടായും രാഹുൽ രവീന്ദ്രനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടായി ജിബി ജോസഫ്, ജോയിൻ്റ് സെക്രട്ടറിയായി റോണി സാമുവൽ തോമസ് എന്നിവരെ തിരഞ്ഞെടുത്തു. അസോസിയേഷന്റെ ട്രഷററായി നിർമ്മൽ അലക്സിനെയും ജോയിൻറ് ട്രഷററായി റോയിസ് പി വർഗീസിനെയും നിയമിച്ചു. മലയാളം മിഷൻ കോർഡിനേറ്ററായി ജയാ പ്രിൻസിനെയും, കൾച്ചറൽ വിഭാഗം കോർഡിനേറ്ററായി ഗീതു മനോഷിനെയും തിരഞ്ഞെടുത്തു. സ്പോർട്സ് ആൻഡ് ഗെയിംസ് കോർഡിനേറ്റർ സ്ഥാനത്തേക്ക് ജോൺസൺ പി സണ്ണിയെയും യൂത്ത് വിംഗ് കോർഡിനേറ്ററായി വിപിൻ ജോൺ തോമസിനെയും നിയമിച്ചു. മീഡിയ കോർഡിനേറ്ററായി ഷാജു ജോസിനെ നിയോഗിച്ചു.
അനൂപ് ജോൺ, ബോബി ഐപ്പ് , സാബു ഐസക് മംഗലശ്ശേരി, അലക്സ് തോമസ്, സുരേഷ് ജോർജ്, നീതു ജോൺ, സാം ജോൺ കോശി, ജോമിച്ചൻ അലക്സ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സംഘടനയുടെ ഓഡിറ്ററായി മെൽബിൻ തോമസ് ചുമതലയേറ്റു.
മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ കമ്മറ്റി വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി സംഘടിപ്പിക്കാനുള്ള പദ്ധതികളും വിശദമായി ചർച്ച ചെയ്തു. അസോസിയേഷൻറെ തുടർപ്രവർത്തനങ്ങളിൽ വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളി സമൂഹത്തിന്റെയും പിന്തുണ കമ്മിറ്റി അഭ്യർത്ഥിച്ചു.
വാർത്ത – ഷാജു ജോസ്
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…