Ireland

വാട്ടർഫോർഡ് മലയാളി അസോസിയേഷന് നവനേതൃത്വം; ഷിജു ശാസ്താംകുന്നേൽ പ്രസിഡണ്ട്, രാഹുൽ രവീന്ദ്രൻ സെക്രട്ടറി

വാട്ടർഫോർഡ് : വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലും പ്രവാസി മലയാളി സമൂഹത്തിൽ കഴിഞ്ഞ പതിനേഴു വർഷക്കാലമായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത കമ്മിറ്റിയുടെ ആദ്യ യോഗമാണ് 2025- 2027 കാലാവധിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മുൻ പ്രസിഡണ്ട് അനൂപ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിജു ശാസ്താംകുന്നേലിനെ പ്രസിഡണ്ടായും രാഹുൽ രവീന്ദ്രനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ടായി ജിബി ജോസഫ്, ജോയിൻ്റ് സെക്രട്ടറിയായി റോണി സാമുവൽ തോമസ് എന്നിവരെ    തിരഞ്ഞെടുത്തു. അസോസിയേഷന്റെ ട്രഷററായി നിർമ്മൽ അലക്സിനെയും ജോയിൻറ് ട്രഷററായി റോയിസ് പി വർഗീസിനെയും നിയമിച്ചു.  മലയാളം മിഷൻ കോർഡിനേറ്ററായി ജയാ പ്രിൻസിനെയും, കൾച്ചറൽ വിഭാഗം കോർഡിനേറ്ററായി ഗീതു മനോഷിനെയും തിരഞ്ഞെടുത്തു. സ്പോർട്സ് ആൻഡ് ഗെയിംസ് കോർഡിനേറ്റർ സ്ഥാനത്തേക്ക് ജോൺസൺ പി സണ്ണിയെയും യൂത്ത് വിംഗ് കോർഡിനേറ്ററായി വിപിൻ ജോൺ തോമസിനെയും നിയമിച്ചു. മീഡിയ കോർഡിനേറ്ററായി ഷാജു ജോസിനെ നിയോഗിച്ചു.

അനൂപ് ജോൺ, ബോബി ഐപ്പ് , സാബു ഐസക് മംഗലശ്ശേരി, അലക്സ് തോമസ്, സുരേഷ് ജോർജ്, നീതു ജോൺ, സാം ജോൺ കോശി, ജോമിച്ചൻ അലക്സ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സംഘടനയുടെ ഓഡിറ്ററായി മെൽബിൻ തോമസ് ചുമതലയേറ്റു.

മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ  കമ്മറ്റി വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി സംഘടിപ്പിക്കാനുള്ള പദ്ധതികളും വിശദമായി ചർച്ച ചെയ്തു. അസോസിയേഷൻറെ തുടർപ്രവർത്തനങ്ങളിൽ വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളി സമൂഹത്തിന്റെയും പിന്തുണ കമ്മിറ്റി അഭ്യർത്ഥിച്ചു.

വാർത്ത – ഷാജു ജോസ്

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

13 hours ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

14 hours ago

അയർലൻഡിൽ പ്രീ-ടീൻസ് കുട്ടികൾക്കായി ‘SET APART’ ധ്യാനം; ഒക്ടോബർ 26, 27 തീയതികളിൽ ഡബ്ലിനിൽ

ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…

14 hours ago

ഡോ.സി.ഡി.മാത്യു ജർമ്മനിയിൽ അന്തരിച്ചു

കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…

16 hours ago

ബജറ്റ് 2027: കുറഞ്ഞ വരുമാനക്കാർക്ക് കൂടുതൽ നേട്ടം; ഉയർന്ന വരുമാനക്കാർക്ക് കാര്യമായ മാറ്റമില്ലെന്ന് ESRI

അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…

17 hours ago

ഐറിഷ് പൗരത്വം നേടാൻ ഇനി ആശങ്ക വേണ്ട; ഐറിഷ് നാച്ചുറലൈസേഷൻ സേവനങ്ങളുമായി Oscar Travel

ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…

19 hours ago