Ireland

ഡാറ്റാ സുരക്ഷയിൽ ആശങ്ക; സർക്കാരിന്റെ Digital Wallet ആപ്പിനെതിരെ പ്രതിഷേധം

അയർലണ്ട് സർക്കാർ പൊതുസേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിനായി അവതരിപ്പിക്കുന്ന Digital Wallet പദ്ധതിക്കെതിരെ സ്വകാര്യതയും നിയമപരമായ സാധുതയും സംബന്ധിച്ച ആശങ്കകൾ ഉയർന്നു. പൊതുസേവന വകുപ്പിന്റെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന ഈ സ്മാർട്ട്ഫോൺ ആപ്പ്, ഡിജിറ്റൽ ഐഡി (ID Verification) ആയി പ്രവർത്തിക്കുന്നതാണ്. അടുത്ത ആഴ്ച മുതൽ 10,000 പേരെ ഉൾപ്പെടുത്തി പൈലറ്റ് പദ്ധതി ആരംഭിക്കും.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

EU നിയമപ്രകാരം 2026 അവസാനത്തോടെ എല്ലാ അംഗരാജ്യങ്ങളും പൊതുസേവനങ്ങൾക്കായി ഡിജിറ്റൽ വാലറ്റ് സംവിധാനം ഒരുക്കേണ്ടതുണ്ട്. എന്നാൽ ഈ ആപ്പ് ഉപയോഗിക്കുന്നത് നിർബന്ധമല്ലെന്നും, നിലവിലെ തിരിച്ചറിയൽ രേഖകൾ തുടർന്നും ഉപയോഗിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ Irish Council for Civil Liberties (ICCL), Digital Rights Ireland (DRI) എന്നീ സംഘടനകൾ പദ്ധതിക്കെതിരെ ഗുരുതര ആശങ്കകൾ ഉന്നയിച്ചു.

പ്രധാന വിമർശനങ്ങൾ:

  • ഡിജിറ്റൽ വാലറ്റ് ലഭിക്കാൻ MyGovID നിർബന്ധമായും ഉപയോഗിക്കേണ്ട സാഹചര്യമുണ്ട്.
  • MyGovID അക്കൗണ്ട് ലഭിക്കാൻ Public Services Card (PSC) ആവശ്യമാണ്.
  • PSC ലഭിക്കാൻ Facial Biometrics നൽകേണ്ടിവരുന്നു.
  • ഈ ബയോമെട്രിക് ഡാറ്റ ശേഖരണം Data Protection Commission (DPC) മുമ്പ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
  • MyGovID-യുടെ സുരക്ഷാ സംവിധാനങ്ങളും ഡാറ്റ കൈകാര്യം ചെയ്യുന്ന രീതിയും മതിയായ സുതാര്യതയില്ലെന്ന് സംഘടനകൾ ആരോപിച്ചു.

കൂടാതെ, ഡിജിറ്റൽ വാലറ്റിന്റെ Data Protection Impact Assessment (DPIA), സോഴ്‌സ് കോഡ്, മനുഷ്യാവകാശ വിലയിരുത്തൽ റിപ്പോർട്ട് എന്നിവ സർക്കാർ പരസ്യമാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

അതേസമയം, 16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ പ്രായപരിശോധനയ്ക്കും ഈ ഡിജിറ്റൽ വാലറ്റ് ഉപയോഗിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, അതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. പൈലറ്റ് പദ്ധതിയിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച ശേഷമാകും അന്തിമ പതിപ്പ് പുറത്തിറക്കുകയെന്ന് സർക്കാർ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ബോളിവുഡ് ഹിറ്റുകളുടെ സംഗീതസന്ധ്യയുമായി ഉദിത് നാരായണും മകൻ ആദിത്യയും; ‘Bade Miyan Chote Miyan’ ഡബ്ലിനിൽ; EXCLUSIVE FESTIVE PRICES – LIMITED TIME ONLY!

ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…

10 hours ago

Portmarnock മലയാളിക്കെതിരെ കൂടുതൽ ആരോപണങ്ങൾ; ഇന്ത്യയിൽ 20 ഡോക്ടർമാരിൽ നിന്ന് പണം വാങ്ങി; യുകെയിൽ 10 കോടി രൂപയുടെ തട്ടിപ്പ്

അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…

12 hours ago

ഒക്ടോബർ 21-ലെ പൊതുമേഖലാ ജീവനക്കാരുടെ സമരം മാറ്റിവച്ചു; സർക്കാരും ട്രേഡ് യൂണിയനുകളും ചർച്ചയ്ക്ക്

അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…

19 hours ago

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

1 day ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

1 day ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

1 day ago