അയർലണ്ടിലെ ഈ മാസത്തെ നൈറ്റ് വിജിൽ സെപ്റ്റംബർ 23ആം തീയതി വെള്ളിയാഴ്ച നടക്കും. രാത്രി 10 30 മുതൽ പുലർച്ചെ രണ്ടു മണി വരെയാണ് നൈറ്റ് വിജിലൻ നടത്തപ്പെടുന്നത്. Lucanനിലെ Belgaddy Roadലെ DIVINE MERCY CHURCHൽ ആണ് 23ന് നൈറ്റ് വിജിൽ നടത്തപ്പെടുന്നത്. 10 വർഷത്തിലധികം അയർലൻഡിൽ സേവനമനുഷ്ഠിച്ചിരുന്ന റവ. ഫാ. ആൻറണി നല്ലുകുന്നേൽ ആരാധനയ്ക്ക് നേതൃത്വം നൽകുന്നത്.
വിശുദ്ധ കുർബാന, കുമ്പസാരം, അനുരഞ്ജന ശുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയ അഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, അനുഭവസാക്ഷ്യം തുടങ്ങിയ ആത്മീയ അനുഭവങ്ങൾ കോർത്തിണക്കിയാണ് നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജസ്‌റ്റീന എബ്രഹാം (087 670 6753), രാജു അഗസ്റ്റിൻ (087 362 8484), ബിനു കെ പി ( 087 225 7765) എന്നിവരെയോ office@jesusyouth.ie എന്ന email വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…