എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട നഴ്സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടിക്കൊടുത്തു നഴ്സിംഗ് ബോർഡ്. എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് പലതവണ നിഷേധിക്കപ്പെടുകയും അതുകൊണ്ടുണ്ടായ ഉണ്ടായ കാലതാമസം കാരണം ബുദ്ധിമുട്ടുണ്ടായ നൂറുകണക്കിന് വിദേശ നഴ്സുമാരുടെ പ്രശ്നങ്ങൾ മൈഗ്രന്റ് നഴ്സസ് അയർലണ്ട് നിരവധി തവണ ആരോഗ്യ മന്ത്രിക്കും ജസ്റ്റിസ് മന്ത്രിക്കും നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ടിനും സമർപ്പിച്ച നിവേദനങ്ങൾ വഴി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതുകൂടാതെ ഈ പ്രശ്നത്തിൽ ട്രേഡ് യൂണിയൻ ആയ ഐ എൻ എം ഓയുടെ ഇടപെടലും മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഉറപ്പുവരുത്തിയിരുന്നു.
മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികളുമായി നഴ്സിംഗ് ബോർഡ് അധികാരികൾ നടത്തിയ ഓൺലൈൻ മീറ്റിങ്ങിൽ ഇക്കാര്യം പരിഗണിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പരിമിതമെങ്കിലും നിരവധിപേർക്ക് സഹായകമാകുന്ന രീതിയിൽ ഐ ഇ എൽ ടി എസ്/ഓ ഇ ടി പരീക്ഷകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടാൻ നഴ്സിംഗ് ബോർഡ് തീരുമാനിച്ചത്.
അതുകൂടാതെ അഡാപ്റ്റേഷൻ പ്രോഗ്രാം കാലോചിതമായി പരിഷ്കരിക്കണമെന്ന സംഘടനയുടെ ആവശ്യം നഴ്സിംഗ് ബോർഡ് പരിഗണിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു അഡാപ്റ്റേഷൻ ഫോക്കസ് ഗ്രൂപ്പ് മീറ്റിംഗ് നടത്തുകയും അതിലേക്കു മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഫോക്കസ് ഗ്രൂപ് മീറ്റിങ്ങിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു സംഘടനയുടെ നിർദ്ദേശങ്ങൾ അതിലേക്കായി സമർപ്പിക്കുകയും ചെയ്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…