Ireland

“നൃത്യ 2023” ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന് തിരശീല വീണു

ഡബ്ലിൻ: അയർലണ്ടിന്റെ തലസ്ഥാന നഗരിയായ ഡബ്ലിനിലെ താല സായിന്റോളോജി കമ്മ്യൂണിറ്റി സെന്ററിൽ സെപ്റ്റംബർ 30 ശനിയാഴ്ച നടത്തപ്പെട്ട നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന് തിരശീല വീണു.

അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ “മലയാളം” സംഘടിപ്പിച്ച “നൃത്യ 2023” ഇന്ത്യൻ നൃത്തോത്സവം മലയാളത്തിന്റെ പ്രസിഡന്റ് ശ്രീ ബേസിൽ സ്കറിയ, സെക്രട്ടറി ശ്രീ വിജയ് ശിവാനന്ദ്, ട്രെഷറർ ശ്രീ ലോറൻസ് കുരിയാക്കോസ്, നൃത്യ ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ശ്രീ അനീഷ് കെ ജോയ്, പ്രധാന സ്പോൺസർമാരായ ഓസ്കാർ ട്രാവൽ ബ്യുറോ ഡയറക്ടർ ശ്രീ വിനോദ് പിള്ള, യൂറേഷ്യ ഗ്രൂപ്പ് ഡയറക്ടർ Dr ജസ്ബീർ സിംഗ് പുരി തുടങ്ങിയവർ വിളക്ക് തെളിയിച്ചു ആരംഭിച്ചു.

“മലയാളം” സംഘടിപ്പിച്ച ഈ നൃത്തോത്സവത്തിൽ അയർലണ്ടിലെ പന്ത്രണ്ടിൽപ്പരം വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ 23ഓളം നൃത്തരൂപങ്ങൾക്ക് നൂറിൽപ്പരം നർത്തകരാണ് വേദിയിൽ ചുവടു വെച്ചത്.

അയർലണ്ടിലെയെയും യു.കെ യിലെയും  ഇന്ത്യൻ ക്ലാസിക്കൽ നൃത്ത വിദ്യാലയങ്ങളുടെയും മറ്റു ഇന്ത്യൻ ക്ലാസിക്കൽ ആർട്ടിസ്റ്റുകളുടെയൂം പങ്കാളിത്തത്തിലൂടെയാണ് “നൃത്യ 2023” ശ്രദ്ധേയമായത്.

“നൃത്യ 2023” ഇന്ത്യൻ നൃത്തോത്സവത്തിൽ ശ്രീ ബേസിൽ സ്കറിയ സ്വാഗതം ആശംസിച്ചു. നൃത്തോത്സവത്തിന്റെ അവതരണം ശ്രീ അനീഷ് കെ ജോയിയും നന്ദി പ്രകാശനം ശ്രീ വിജയ് ശിവാനന്ദും നിർവഹിച്ചു.

സെറ്റ് ഡിസൈൻ : ശ്രീ അജിത് കേശവൻ & റിസൺ ചുങ്കത്

വീഡിയോ പ്രോമോ & ഓഡിയോ : ശ്രീ ടോബി വര്ഗീസ്

സ്റ്റേജ് കോ ഓർഡിനേഷൻ : ശ്രീ പ്രിൻസ് അങ്കമാലി & ശ്രീ ബിജു ജോർജ് 

മ്യൂസിക് ട്രാക്ക് സമന്വയം : ശ്രീ കൃഷ്ണ കുമാർ ഇവർക്കൊപ്പം “മലയാളം” കമ്മിറ്റി അംഗങ്ങളുടെയും നിതാന്ത പരിശ്രമത്തിലൂടെയും കൃത്യ നിർവ്വഹണത്തിലൂടെയുമാണ് “നൃത്യ 2023” വർണ്ണ ശഭളമായത്.

അയർലണ്ടിലെയെയും യു.കെയിലെയും ഇന്ത്യൻ നൃത്താസ്വാദകരെ കൂടാതെ തദ്ദേശീയരും മറ്റു വിദേശികളായ പ്രവാസികളുടെ സാന്നിധ്യവും ഈ നൃത്തോത്സവത്തിന്റെ പ്രത്യേകതയായി.

ഈ നൃത്തോത്സവത്തിനു പിൻബലമായ പ്രൈം സ്പോൺസർ OSCAR TRAVEL BUREAU LTD, Co Sponsors EURASIA SUPERMARKET, SPICE VILLAGE, മറ്റു സ്പോണ്സർമാരായ  CAMILE, OLIVEZ, FEEL AT HOME, SPICE INDIA, TILEX, SHEELA PALACE, RECRUITNET, SUNNY AUTO EXPERTS, നൃത്ത രൂപങ്ങൾ അവതരിപ്പിച്ച നൃത്ത വിദ്യാലയങ്ങളും അനേകം നർത്തകരും “മലയാള” ത്തിനെ സ്നേഹിക്കുന്ന അയർലണ്ടിലെ കലാസ്വാദകരും ചേർന്നാണ് “നൃത്യ 2023” ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന്റെ വിജയത്തിലേക്ക് നയിച്ചത്. 

 അയർലണ്ടിൽ ആദ്യമായി ഒരു ഇന്ത്യൻ  പ്രവാസി  സംഘടന വൈവിധ്യമായി അരങ്ങിലെത്തിച്ച നൃത്യ 2023 വിജയത്തിലൂടെ നൃത്യ 2024 ന്റെ ഒരുക്കത്തിലാണ് “മലയാളം”.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

1 day ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

1 day ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

1 day ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

2 days ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

2 days ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

2 days ago