ഡബ്ലിൻ: അയർലണ്ടിന്റെ തലസ്ഥാന നഗരിയായ ഡബ്ലിനിലെ താല സായിന്റോളോജി കമ്മ്യൂണിറ്റി സെന്ററിൽ സെപ്റ്റംബർ 30 ശനിയാഴ്ച നടത്തപ്പെട്ട നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന് തിരശീല വീണു.
അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ “മലയാളം” സംഘടിപ്പിച്ച “നൃത്യ 2023” ഇന്ത്യൻ നൃത്തോത്സവം മലയാളത്തിന്റെ പ്രസിഡന്റ് ശ്രീ ബേസിൽ സ്കറിയ, സെക്രട്ടറി ശ്രീ വിജയ് ശിവാനന്ദ്, ട്രെഷറർ ശ്രീ ലോറൻസ് കുരിയാക്കോസ്, നൃത്യ ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ശ്രീ അനീഷ് കെ ജോയ്, പ്രധാന സ്പോൺസർമാരായ ഓസ്കാർ ട്രാവൽ ബ്യുറോ ഡയറക്ടർ ശ്രീ വിനോദ് പിള്ള, യൂറേഷ്യ ഗ്രൂപ്പ് ഡയറക്ടർ Dr ജസ്ബീർ സിംഗ് പുരി തുടങ്ങിയവർ വിളക്ക് തെളിയിച്ചു ആരംഭിച്ചു.
“മലയാളം” സംഘടിപ്പിച്ച ഈ നൃത്തോത്സവത്തിൽ അയർലണ്ടിലെ പന്ത്രണ്ടിൽപ്പരം വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ 23ഓളം നൃത്തരൂപങ്ങൾക്ക് നൂറിൽപ്പരം നർത്തകരാണ് വേദിയിൽ ചുവടു വെച്ചത്.
അയർലണ്ടിലെയെയും യു.കെ യിലെയും ഇന്ത്യൻ ക്ലാസിക്കൽ നൃത്ത വിദ്യാലയങ്ങളുടെയും മറ്റു ഇന്ത്യൻ ക്ലാസിക്കൽ ആർട്ടിസ്റ്റുകളുടെയൂം പങ്കാളിത്തത്തിലൂടെയാണ് “നൃത്യ 2023” ശ്രദ്ധേയമായത്.
“നൃത്യ 2023” ഇന്ത്യൻ നൃത്തോത്സവത്തിൽ ശ്രീ ബേസിൽ സ്കറിയ സ്വാഗതം ആശംസിച്ചു. നൃത്തോത്സവത്തിന്റെ അവതരണം ശ്രീ അനീഷ് കെ ജോയിയും നന്ദി പ്രകാശനം ശ്രീ വിജയ് ശിവാനന്ദും നിർവഹിച്ചു.
സെറ്റ് ഡിസൈൻ : ശ്രീ അജിത് കേശവൻ & റിസൺ ചുങ്കത്
വീഡിയോ പ്രോമോ & ഓഡിയോ : ശ്രീ ടോബി വര്ഗീസ്
സ്റ്റേജ് കോ ഓർഡിനേഷൻ : ശ്രീ പ്രിൻസ് അങ്കമാലി & ശ്രീ ബിജു ജോർജ്
മ്യൂസിക് ട്രാക്ക് സമന്വയം : ശ്രീ കൃഷ്ണ കുമാർ ഇവർക്കൊപ്പം “മലയാളം” കമ്മിറ്റി അംഗങ്ങളുടെയും നിതാന്ത പരിശ്രമത്തിലൂടെയും കൃത്യ നിർവ്വഹണത്തിലൂടെയുമാണ് “നൃത്യ 2023” വർണ്ണ ശഭളമായത്.
അയർലണ്ടിലെയെയും യു.കെയിലെയും ഇന്ത്യൻ നൃത്താസ്വാദകരെ കൂടാതെ തദ്ദേശീയരും മറ്റു വിദേശികളായ പ്രവാസികളുടെ സാന്നിധ്യവും ഈ നൃത്തോത്സവത്തിന്റെ പ്രത്യേകതയായി.
ഈ നൃത്തോത്സവത്തിനു പിൻബലമായ പ്രൈം സ്പോൺസർ OSCAR TRAVEL BUREAU LTD, Co Sponsors EURASIA SUPERMARKET, SPICE VILLAGE, മറ്റു സ്പോണ്സർമാരായ CAMILE, OLIVEZ, FEEL AT HOME, SPICE INDIA, TILEX, SHEELA PALACE, RECRUITNET, SUNNY AUTO EXPERTS, നൃത്ത രൂപങ്ങൾ അവതരിപ്പിച്ച നൃത്ത വിദ്യാലയങ്ങളും അനേകം നർത്തകരും “മലയാള” ത്തിനെ സ്നേഹിക്കുന്ന അയർലണ്ടിലെ കലാസ്വാദകരും ചേർന്നാണ് “നൃത്യ 2023” ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന്റെ വിജയത്തിലേക്ക് നയിച്ചത്.
അയർലണ്ടിൽ ആദ്യമായി ഒരു ഇന്ത്യൻ പ്രവാസി സംഘടന വൈവിധ്യമായി അരങ്ങിലെത്തിച്ച നൃത്യ 2023 വിജയത്തിലൂടെ നൃത്യ 2024 ന്റെ ഒരുക്കത്തിലാണ് “മലയാളം”.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…