ഡബ്ലിൻ:അയർലണ്ടിൽ കോവിഡ് പിടിമുറുക്കുന്നു,കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ഇരട്ടിയായി. ഇന്നലെ 685 രോഗികളാണ് കോവിഡ് പോസിറ്റീവ് ആയത്.
കഴിഞ്ഞ വ്യാഴാഴ്ച 496-ഉം രണ്ടാഴ്ച മുമ്പ് ഈ ദിവസം 311-ഉം ആയിരുന്നു കേസുകളുടെ കണക്ക്. കോവിഡ് -19 ഡാറ്റാ ഹബ്ബിൽ സാങ്കേതിക തകരാർ കാരണം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ എല്ലാ ആശുപത്രികളിൽ നിന്നുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.ഇപ്പോൾ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്ന് എച്ച്എസ്ഇ അറിയിച്ചു.
അതേസമയം, തീവ്രപരിചരണ വിഭാഗത്തിലുള്ള വൈറസ് ബാധിതരുടെ എണ്ണം 24 ആയിരുന്നത് ഇന്ന് 20 ആയി കുറഞ്ഞു. കഴിഞ്ഞ ആഴ്‌ച ഈ ദിവസം ഐസിയുവിൽ കോവിഡ് ബാധിതരായ 25 രോഗികളും രണ്ടാഴ്ച മുമ്പ് 24 രോഗികളുമാണ് ഉണ്ടായിരുന്നത്.
കോവിഡ്-19 കേസുകളുടെ വർദ്ധനവിൽ ആരോഗ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 65 വയസ്സിനു മുകളിലുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും അവരുടെ രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രി സ്റ്റീഫൻ ഡോണലി അറിയിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…