gnn24x7

അയർലണ്ടിൽ കോവിഡ് കേസുകൾ കൂടുന്നു; ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഇരട്ടി വർധന

0
337
gnn24x7

ഡബ്ലിൻ:അയർലണ്ടിൽ കോവിഡ് പിടിമുറുക്കുന്നു,കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ഇരട്ടിയായി. ഇന്നലെ 685 രോഗികളാണ് കോവിഡ് പോസിറ്റീവ് ആയത്.

കഴിഞ്ഞ വ്യാഴാഴ്ച 496-ഉം രണ്ടാഴ്ച മുമ്പ് ഈ ദിവസം 311-ഉം ആയിരുന്നു കേസുകളുടെ കണക്ക്. കോവിഡ് -19 ഡാറ്റാ ഹബ്ബിൽ സാങ്കേതിക തകരാർ കാരണം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ എല്ലാ ആശുപത്രികളിൽ നിന്നുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.ഇപ്പോൾ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്ന് എച്ച്എസ്ഇ അറിയിച്ചു.

അതേസമയം, തീവ്രപരിചരണ വിഭാഗത്തിലുള്ള വൈറസ് ബാധിതരുടെ എണ്ണം 24 ആയിരുന്നത് ഇന്ന് 20 ആയി കുറഞ്ഞു. കഴിഞ്ഞ ആഴ്‌ച ഈ ദിവസം ഐസിയുവിൽ കോവിഡ് ബാധിതരായ 25 രോഗികളും രണ്ടാഴ്ച മുമ്പ് 24 രോഗികളുമാണ് ഉണ്ടായിരുന്നത്.

കോവിഡ്-19 കേസുകളുടെ വർദ്ധനവിൽ ആരോഗ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 65 വയസ്സിനു മുകളിലുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും അവരുടെ രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രി സ്റ്റീഫൻ ഡോണലി അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here