Ireland

50:50 EU to non-EU സ്റ്റാഫ് റൂൾ; നേഴ്സസ് & ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പെർമിറ്റ് നിഷേധിക്കുന്നതിൽ പരിഹാരം ആവശ്യപ്പെട്ട് MNI; അവലോകനം നടത്തുമെന്ന് എന്റർപ്രൈസ് വകുപ്പ്.

50:50 EU സ്റ്റാഫ് നിയമം കർശനമാക്കുന്നതിന്റെ ഫലമായ നഴ്സിംഗ് ഹോമുകളിലെ വിദേശ ജീവനക്കാരുടെ പെർമിറ്റ് നിഷേധിക്കുന്നത്തിൽ മൈഗ്രന്റ് നേഴ്സസ് അയർലണ്ട്, MNI ആശങ്ക അറിയിച്ചു. യൂറോപ്യൻ യൂണിയൻ ജീവനക്കാരുടെയും നോൺ-ഇയു ജീവനക്കാരുടെയും 50:50 അനുപാതം പാലിക്കുന്നതിൽ തൊഴിലുടമകൾ പരാജയപ്പെട്ടതായി എന്റർപ്രൈസ് വകുപ്പ് കണ്ടെത്തിയതിനെത്തുടർന്ന് നിരവധി തൊഴിലാളികൾക്ക് അടുത്തിടെ വർക്ക് പെർമിറ്റ് നഷ്ടപ്പെട്ടതായി MNI പറഞ്ഞു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

എംപ്ലോയ്മെന്റ്, റെസിഡൻസ് പെർമിറ്റുകൾ പുതുക്കാൻ ആഗ്രഹിക്കുന്ന നേഴ്സസ് & ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് MNI എന്റർപ്രൈസ് മന്ത്രി പീറ്റർ ബർക്കിന് കത്തയച്ചു. കുറച്ച് വർഷങ്ങളായി അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന എച്ച്‌സി‌എകൾക്ക് വർക്ക് പെർമിറ്റ് റിന്യൂവൽ നിരസിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്ന് MNI മന്ത്രിയെ അറിയിച്ചു.

എംപ്ലോയ്‌മെന്റ് പെർമിറ്റ് സമ്പ്രദായം അനുസരിച്ച്, യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെ നിയമിക്കാൻ ആഗ്രഹിക്കുന്ന തൊഴിലുടമകൾ, അപേക്ഷ വിലയിരുത്തുന്ന സമയത്ത് അവരുടെ തൊഴിലാളികളിൽ കുറഞ്ഞത് പകുതിയെങ്കിലും ഐറിഷ് അല്ലെങ്കിൽ EEA പൗരന്മാരാണെന്ന് ഉറപ്പാക്കണം. ’50:50 Rule’ എന്നറിയപ്പെടുന്ന ഈ നിയമം, EU ഇതര തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നത് പരിമിതപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്.

50:50 റൂൾ ഉൾപ്പെടെഎല്ലാ തൊഴിൽ പെർമിറ്റ് അപേക്ഷകളും, പുതുക്കലുകൾ ഉൾപ്പെടെ, എംപ്ലോയ്‌മെന്റ് പെർമിറ്റ് ആക്ട് പ്രകാരമാണ് വിലയിരുത്തുന്നതെന്ന് എന്റർപ്രൈസ് വകുപ്പിന്റെ വക്താവ് പറഞ്ഞു. അയർലണ്ട്, യുകെ, യൂറോപ്യൻ ഇക്കണോമിക് ഏരിയ എന്നിവിടങ്ങളിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ നിലവിലുള്ള ലഭ്യമായ തൊഴിലാളികളുടെ മുൻഗണന പ്രോത്സാഹിപ്പിക്കുന്നതിന് ഈ നിയമം സഹായിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. ജീവനക്കാരുടെ കുറവ് പരിഗണിച്ച്,ഈ പോളിസിയുടെ അവലോകനം നിലവിൽ നടന്നുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയിലെ മറ്റ് സർക്കാർ വകുപ്പുകളും പങ്കാളികളും ഈ നയ അവലോകനത്തിൽ പങ്കാളികളാകുന്നു.

200 ഓളം നേഴ്സസ് & ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെ ഈ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് മൈഗ്രന്റ് നഴ്‌സസ് അയർലണ്ട് പറയുന്നത്. ചില നഴ്‌സുമാർക്ക് ബദൽ തൊഴിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, ചിലർക്ക് രാജ്യം വിടാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോഴും തുടരുന്നത്. കൂടാതെ അവരുടെ കുടുംബങ്ങളെ അയർലണ്ടിൽ എത്തിക്കുന്നത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നു. എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് വകുപ്പിൽ നിന്നുള്ള എംപ്ലോയ്‌മെന്റ് പെർമിറ്റ് കൈവശം വയ്ക്കാതെ, അവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയില്ല.

യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള അയർലണ്ടിലെ ആരോഗ്യ പ്രവർത്തകർ ഓരോ രണ്ട് വർഷത്തിലും അവരുടെ പൊതു തൊഴിൽ പെർമിറ്റ് പുതുക്കേണ്ടതുണ്ട്. ഇത് ചെയ്തില്ലെങ്കിൽ അവരുടെ ഐറിഷ് താമസാനുമതി അസാധുവാകും. EU ന് പുറത്തുനിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന നേഴ്സസ് & ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ പൊതുവെ ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റിലാണ് അയർലണ്ടിൽ ജോലി ചെയ്യുന്നത്. പെർമിറ്റുകൾ സാധാരണയായി കാലാവധി അവസാനിക്കുന്നതിന് നാല് മാസം മുമ്പ് വരെ റിന്യൂവലിന് സമർപ്പിക്കാം. പുതുക്കൽ അപേക്ഷ നിരസിക്കപ്പെട്ടാൽ, മറ്റൊരു യോഗ്യതാ റോൾ നേടിയില്ലെങ്കിൽ തൊഴിലാളികൾക്ക് അവരുടെ ഇമിഗ്രേഷൻ പെർമിഷനായുള്ള സാധ്യത നഷ്ടപ്പെടും.ഇത് വ്യക്തിയുടെ പങ്കാളിക്ക് അയർലണ്ടിൽ ജോലി ചെയ്യാനുള്ള അവകാശത്തെയും ബാധിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ഹെനോക്ക് (HENOK) ദിലീപ് ചിത്രം ആരംഭിച്ചു; ഉല്ലാസ് കൃഷ്ണ സംവിധാനം,എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ് നിർമ്മാണം

ദിലീപ് ഫൊറൻസിക് സർജനായി അഭിനയിക്കുന്ന പുതിയ ചിത്രം ഹെനോക്ക് (HENOK) ആലപ്പുഴയിൽ ആരംഭിച്ചു. ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം…

11 hours ago

‘ഭൗമ’ നവംബർ പന്ത്രണ്ടിന്  അനൗൺസ്മെൻ്റെ് പോസ്റ്റർ എത്തി.

ആറ്റസ് ഫിലിംമ്പിൻ്റെ ബാനറിൽ അസം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന…

11 hours ago

കോർക്കിൽ 70 കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾ കുറഞ്ഞ വാടകയ്ക്ക്; അപേക്ഷ ഒക്ടോബർ 27 മുതൽ

അയർലണ്ടിലെ കോർക്കിൽ ഭവനവില വർധനയ്ക്കിടെ കുറഞ്ഞ വാടകയിൽ താമസസൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി 70 Cost Rental അപ്പാർട്ട്‌മെന്റുകൾ പ്രാദേശിക…

14 hours ago

ഗൂഗിൾ ക്ലൗഡ് നെറ്റ്‌വർക്കിലെ തകരാർ; Revolut സേവനങ്ങൾ തടസ്സപ്പെട്ടു

അയർലൻഡിൽ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്‌ഫോമായ റെവല്യൂട്ടിന്റെ (Revolut) വിവിധ സേവനങ്ങൾക്ക് തടസ്സം നേരിട്ടു. 2026 ഒക്ടോബർ…

17 hours ago

അയർലണ്ടിൽ ഇന്ത്യൻ ഗ്രോസറി ഉൽപ്പങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും വില കൂടാൻ സാധ്യത

ആശങ്കയായി ചരക്കുനീക്കച്ചെലവും ഇന്ത്യയിലെ വിലക്കയറ്റവും അയർലൻഡിലെ ഇന്ത്യൻ ഗ്രോസറി കടകളിൽ വിൽക്കുന്ന അരി, പലവ്യഞ്ജനങ്ങൾ, ഭക്ഷ്യഎണ്ണകൾ, പയർവർഗങ്ങൾ തുടങ്ങി ഇന്ത്യയിൽനിന്ന്…

19 hours ago

സ്റ്റോം ഓസ്റ്റൻ: വ്യാഴാഴ്ച അയർണ്ടിലുടനീളം യെല്ലോ അലേർട്ട്

അയർലൻഡിൽ ശക്തമായ മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യത. അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദത്തെത്തുടർന്ന് രാജ്യത്തേക്ക് നീങ്ങുന്ന സ്റ്റോം ഓസ്റ്റന്റെ (Storm…

19 hours ago