പുതുവർഷം പിറക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. 2025 വരവേൽക്കാൻ ഡബ്ലിനും ഒരുങ്ങിക്കഴിഞ്ഞു. Failte Irelandന്റെ പങ്കാളിത്തത്തോടെ Comhairle കൗണ്ടി കൗൺസിൽ “NYF DUBLIN New Year’s Festival” സംഘടിപ്പിക്കുന്നു. ആഘോഷ പരിപാടികൾക്ക് രാത്രി 8 മണിക്ക് തിരിതെളിയും. വർണ്ണവിസ്മയം തീർക്കുന്ന അതിഗംഭീര വെടിക്കെട്ട് പ്രദർശനം ഈ പുതുവർഷ രാവിന്റെ പ്രധാന ആകർഷണമായി മാറും. DÚN LAOGHAIRE HARBOUR ൽ നടക്കുന്ന ഈ ആകാശവിസ്മയത്തിന് സാക്ഷിയാകാൻ ഏവർക്കും സ്വാഗതം. പ്രവേശനം സൗജന്യമാണ്.
ആഘോഷത്തിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങൾ പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ക്വീൻസ് റോഡ്, വിൻഡ്‌സർ ടെറസ്, പാർക്ക് റോഡ്, ലിങ്ക് റോഡ്, ബാലിഗെഹിൻ അവന്യൂ, സാൻഡികോവ് അവന്യൂ വെസ്റ്റ്, ഇവൻ്റിന് ചുറ്റുമുള്ള റോഡുകൾ എന്നിവിടങ്ങളിൽ രാത്രി 7 മുതൽ 8:30/9 വരെ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
ഹാർബർ ഏരിയയ്ക്ക് ചുറ്റുമുള്ള പൊതു കാർപാർക്കുകൾ ഉപയോഗിക്കുക, റെസിഡൻഷ്യൽ സ്ട്രീറ്റുകളിൽ പാർക്ക് ചെയ്യരുത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ ക്വീൻസ് റോഡിൽ – അപ്പർ ആൻഡ് ലോവറിൽ (റോയൽ സെൻ്റ് ജോർജ് യാച്ച് ക്ലബ് മുതൽ നാഷണൽ യാച്ച് ക്ലബ് വരെ) പാർക്കിംഗ് ഉണ്ടായിരിക്കില്ല.dlr ലെക്സിക്കണും പവലിയൻ തിയറ്റർ കാർ പാർക്കുകളും തുറന്നിരിക്കും.
മറ്റ് നിയന്ത്രണങ്ങൾ:
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…