മൂന്ന് മാസങ്ങളോളം നീണ്ടു നിൽക്കുന്ന Kikenny Malayali Association (KMA)ൻ്റെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.
എല്ലാം വർഷത്തെപ്പോലെയും ഈ വർഷവും കിൽക്കനി മലയാളി അസോസിയേഷനിലെ അംഗങ്ങളുടെ, ആരോഗ്യ പരിരക്ഷയെ മുൻനിർത്തി, ഒരുമാസം കൊണ്ട് നൂറ്കിലോമീറ്റർ നടത്തമെന്നാ ‘Walking Challenge-2024 ‘ നാലാം സീസണിന് ജൂലൈ ഒന്നാം തീയതി മുതൽ തുടക്കം കുറിച്ചിരിക്കുന്നു. കഴിഞ്ഞ നാല് വർഷങ്ങളിൽ വൻ ജനപങ്കാളിത്തത്തോടെ നടപ്പാക്കപ്പെട്ട ഈ Walking Challenge – ൽ ഈ വർഷവും കൂടുതൽ അംഗങ്ങൾ പേരുകൾ രജിസ്റ്റർ ചെയ്ത് മുൻപോട്ട് വന്നിരിക്കുന്നു. കൂടാതെ, ഇനിയുള്ള ദിവസങ്ങളിൽ മലയാളത്തിലെ ദൃശ്യ-മാധ്യമ-സിനിമാ മേഖലയിലെ പ്രശസ്തരായ വ്യക്തികൾ വിധികർത്താക്കളായി എത്തുന്ന വ്യത്യസ്‌തമായ ഓൺലൈൻ മത്സരങ്ങളും, അസോസിയേഷൻ അംഗങ്ങൾക്കായി നടത്തപ്പെടുന്നു.
തുടർന്ന്, സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച KMA ഓണം സ്പോർട്സ് ഡേയും, സെപ്റ്റംബർ പതിനാലാം തീയതി പൂക്കളവും, ഓണ സദ്യയും, മാവേലി മന്നനും, ചെണ്ട മേളവും, തിരുവാതിരയും, പുലികളിയും, വടം വലിയും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാ പരിപാടികളും അടങ്ങിയ വർണ്ണാഭമായ തിരുവോണ ആഘോഷവും നടത്തപ്പെടുന്നതായി KMA കമ്മറ്റി അംഗങ്ങൾ പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നു.
റിപ്പോർട്ടർ: അനിൽ ജോസഫ് രാമപുരം.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…