നോക്ക് / അയർലണ്ട് : അയർലണ്ട് സീറോ മലബാർ സഭയുടെ ഗാൽവേ റീജിയൺ ഈസ്റ്ററിനു ഒരുക്കമായി സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. ഏപ്രിൽ 12 ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലുവരെയാണ് ധ്യാനം നടക്കുക. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചിലേഷൻ കമ്മീഷൻ ചെയർപേർസണും നവ സുവിശേഷവൽക്കരണത്തിൻ്റെ ഡയറക്ടറുമായ റവ. സി. ആൻ മരിയ എസ്. എച്ച്. ആണ് ധ്യാനം നയിക്കുക. ഒട്ടനവധി വചന പ്രഘോഷണ വേദികളിലും സാമൂഹിക മാധ്യമങ്ങളിലൂടേയും പ്രശസ്തയായ തിരുവചന പ്രഘോഷക സി. ആൻ മേരി അറിയപ്പെടുന്ന ഫാമിലി കൗൺസിലറുമാണ്.
വിശുദ്ധ കുർബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
നോക്ക് തീർത്ഥാടന കേന്ദ്രത്തിലെ സെൻ്റ് ജോൺസ് റെസ്റ്റ് ഹൗസിലാണ് ധ്യാനം നടക്കുക. പ്രവേശനം മുൻകൂർ ബുക്കു ചെയ്യുന്നവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ ഏപ്രിൽ 5 നു മുമ്പായി താഴെക്കൊടുത്തിരിക്കുന്ന നംബറുകളിൽ വിളിച്ച് ബുക്ക് ചെയ്യണം.
മനോജ് : 0892619625, ജ്യോതിഷ് : 0894888166, മാർട്ടിൻ : 08976856488.
വാർത്ത – പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…