Categories: IrelandTop Stories

ഒരു ഭവനം കൂടി പൂർത്തിയാകുന്നു; ആത്മ സംതൃപ്തിയോടെ ഡബ്ലിൻ സീറോ മലബാർ സഭ

വാർത്ത: ബിജു എൽ നടക്കൽ, PRO

2019 ലെ പ്രകൃതിക്ഷോഭത്തിൽ കനത്ത നാശം നേരിട്ട വടക്കൻ കേരളത്തിലെ ജനങ്ങൾക്കായി ഡബ്ലിൻ സീറോ മലബാർ സഭ സമാഹരിച്ച തുകകൊണ്ട് തലശേരി അതിരുപതയിൽ കച്ചേരിക്കടവ് ഇടവക അതിർത്തിയിൽ നിർമ്മിക്കുന്ന ഭവനത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നു. കോവിഡ് മൂലം മുടങ്ങിയ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

8,725 യൂറോയാണ് ദുരിതാശ്വാസനിധിയിലേയ്ക്ക് വിവിധ കുർബ്ബാന സെൻ്ററുകളിൽനിന്ന് സമാഹരിച്ചത്. ഈ വർഷം ഡബ്ലിൻ സീറോ മലബാർ സഭ നിർമ്മിച്ചുനൽകുന്ന രണ്ടാമത്തെ ഭവനം ആണിത്.

താല കുർബാന സെൻ്റർ കഴിഞ്ഞവർഷത്തെ തിരുനാൾ സുദേന്തിമാരിൽനിന്ന് സമാഹരിച്ച 8,200 യൂറോ ഉപയോഗിച്ച് മാനന്തവാടി രൂപതയുടെ ഇരുളം ഇടവക അതിർത്തിയിൽ നിർമാണം പൂർത്തീകരിച്ച ഭവനത്തിൽ താമസമാരംഭിച്ചു. മറ്റ് കുർബാന സെൻസറുകളും ഓരോ ഭവന നിർമ്മാണത്തിന് ആവശ്യമായ തുക സമാഹരിച്ചു വരുന്നു. 

2018 ലെ പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് ഡബ്ലിൻ സീറോ മലബാർ സഭ സമാഹരിച്ച 41,79,270 രൂപയിൽ ഇടുക്കി, ചങ്ങനാശ്ശേരി, എറണാകുളം, ഇരിഞ്ഞാലക്കുട മേഖലകളിലെ വിവിധ മതക്കാരായ അർഹതപ്പെട്ട നാല്പത് കുടുംബങ്ങൾക്ക് 1 ലക്ഷം രൂപവീതം അതാത് രൂപതകളിലെ സോഷ്യൽ സർവീസ് സൊസൈറ്റികൾ വഴി കൈമാറിയിരൂന്നു. കൂടാതെ, 179,270 രൂപയുടെ നേരിട്ടുള്ള സഹായങ്ങളും.

2019-20 വർഷത്തിൽ മാത്രം വിവാഹ സഹായ ആവശ്യത്തിനായി 3,093 യൂറോയും, ചികിത്സാ ചെലവുകൾക്കായി 7,787 യൂറോയും, മറ്റ് സഹായങ്ങൾ എന്നനിലയിൽ 1,285 യൂറോയും വിവിധ കുർബ്ബാന സെൻ്ററുകളുടെ  സഹായത്തോടെ നൽകുകയുണ്ടായി. ചാരിറ്റബിൾ റഗുലേറ്ററുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്.
മരണാനന്തര സഹായ നിധി – കുടുംബാഗങ്ങളുടെ ആകസ്മിക വേർപാടുമൂലം വിഷമിക്കുന്ന അയർലണ്ടിലെ ഇൻഡ്യൻ കുടിയേറ്റ   കുടുംബങ്ങൾക്ക് ഒരുകൈത്താങ്ങ് എന്ന നിലയിൽ 2011 ൽ ആരംഭിച്ച മരണാനന്തര സഹായ നിധി 2011-2018 കാലയളവിൽ 18 കുടുംബങ്ങൾക്കായി 70,348 യൂറോയും 2019-20 കാലയളവിൽ 6 കുടുംബങ്ങൾക്കായി 14,556 യൂറോയും വിതരണം ചെയ്തു.
കോവിഡ് 19 ൻ്റെ ആരംഭഘട്ടത്തിൽ ഹെൽപ്പ് ലൈൻ ആരംഭിക്കുകയും അതുവഴിയും അല്ലാതെയും പ്രാദേശിക വിഭവസമാഹരണത്തിലൂടെ ആവശ്യക്കാർക്ക് സഹായമാകാൻ സഭയ്ക്ക് കഴിഞ്ഞു. 

ഡബ്ലിൻ സീറോ മലബാർ സഭയുടെ വരവ് ചിലവ് കണക്കുകൾ കുർബാന സെൻ്ററുകളിലെ ട്രസ്റ്റിമാരും, മറ്റ് പ്രധിനിധികളും ഉൾപ്പെടുന്ന ഡബ്ലിൻ സോണൽകമ്മറ്റിയിൽ മാസംതോറും അവതരിപ്പിക്കുകയും വാർഷിക കണക്ക് ദേവാലയങ്ങളിൽ അവതരിപ്പിക്കുകയും ചെയ്തുവരുന്നു. ഇൻ്റേണൽ ഓഡിറ്റിങ്ങിനും തുടന്നുള്ള നിയമ പരമായ ഓഡിൻ്റിങ്ങിനും ശേഷം റിപ്പോർട്ട് റവന്യൂ, ചാരിറ്റി റെഗുലേറ്ററി, ഡബ്ലിൻ അതിരൂപതാ തുടങ്ങിയ അധികാരികൾക്ക് സമര്‍പ്പിക്കുകയും തുടർന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. www.syromalabar.ie എന്ന വെബ്സൈറ്റിലെ പാരീഷ് മാനേജ്മെൻ്റ് സിസ്റ്റത്തിൽ പ്രവേശിക്കുന്നവർക്ക് തങ്ങളുടെ കുർബാന സെൻ്ററിലേയും ഡബ്ലിൻ സോണലിലേയും ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് ലഭ്യമാണ്. Hayden Brown Chartered Accountants ഔദ്യോഗിക ഓഡിറ്റർ ആയും Mason Hayes & Curran നിയമോപദേശകർ ആയും തുടരുന്നൂ. 

ഡബ്ലിൻ സീറോ മലബാർ സഭയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളെ സഹായിക്കുവാൻ താത്പര്യമുള്ളവർക്ക് www.syromalabar.ie എന്ന വെബ്സൈറ്റിലൂടെ സാമ്പത്തിക സഹായം നൽകുവാൻ അവസരമുണ്ട്. ദുരിതബാധിതർക്ക് കൈതാങ്ങാകാനുള്ള ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഏവർക്കും നന്ദി രേഖപ്പെടുത്തുന്നതായി സഭാ നേതൃത്വം അറിയിച്ചു.

Newsdesk

Recent Posts

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

4 hours ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

6 hours ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

6 hours ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

8 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

10 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

1 day ago