വാട്ടർഫോർഡ്: പ്രവാസി മലയാളികൾക്കായി കേരള സർക്കാരിന്റെ ഭാഗമായുള്ള മലയാളം മിഷന്റെ സഹകരണത്തോടുകൂടി നടത്തിവരുന്ന മലയാള ഭാഷ സംസ്കാര പഠന പദ്ധതിയായ “എന്റെ മലയാളം” വാട്ടർഫോർഡിൽ ഫൺഡേ സംഘടിപ്പിച്ചു. രണ്ടാം ക്ലാസ് മുതൽ ജൂനിയർ സെർട്ട് വരെയുള്ള എഴുപതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. പ്രവേശനം തികച്ചും സൗജന്യമായിരുന്നു.
വാട്ടർഫോർഡിലെ Farronshoneen youth and community center-ൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ മജീഷ്യൻ ഗ്രഹാം ഹോർഗൻ അവതരിപ്പിച്ച മാജിക് പരിപാടിയും, വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കായി വ്യത്യസ്തങ്ങളായ മത്സരങ്ങളും സംഘടിപ്പിച്ചു.
വിജയികൾക്ക് എൻ്റെ മലയാളത്തിന്റെ അധ്യാപകർ സമ്മാനങ്ങൾ നൽകി.
വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ കഴിഞ്ഞ ഏഴു വർഷക്കാലമായി എന്റെ മലയാളം വാട്ടർഫോഡിൽ സജീവമായി പ്രവർത്തിക്കുന്നു. ലഘുഭക്ഷണങ്ങളോടുകൂടി ഫൺേഡേ അവസാനിച്ചു.
പങ്കെടുത്ത കുട്ടികൾക്കും പിന്തുണ നൽകിയ മാതാപിതാക്കൾക്കും വോളണ്ടിയേഴ്സിനും എന്റെ മലയാളം നന്ദി അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…
On Sunday, 6 December 2026, the Express Yourself – Christmas Multicultural Festival will bring together…
അയർലണ്ടിൽ 16, 17 വയസ്സുള്ള കൗമാരക്കാർക്ക് ഫൂഡ് -ബീവറേജ്സ് മേഖലയിൽ രാത്രി 11 മണിവരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന…
ഡബ്ലിൻ: മലയാളി മനസ്സുകളെ സംഗീതത്തിന്റെ നാദധാരയിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ സംഗീത-ആസ്വാദക വേദിയായ 'WMF മെഹ്ഫിൽ ഇന്റർനാഷണലിന്റെ'…
അയർലണ്ടിൽ വിദേശ വിദ്യാർത്ഥികൾക്ക് പഠന വിസ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ രാജ്യത്തെ സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതായി വിദ്യാഭ്യാസ മേഖലയിലെ ഉന്നതർ.…
ഡബ്ലിൻ : നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (മലയാളം), നവംബർ 28 ശനിയാഴ്ച Blessed…