പാലസ്തീൻ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള ഐരിഷ് ഗവൺമെൻ്റിൻ്റെ തീരുമാനത്തെത്തുടർന്ന് ഡബ്ലിനിലെ ലെയിൻസ്റ്റർ ഹൗസിന് പുറത്ത് പലസ്തീൻ പതാക ഉയർത്തി. Taoiseach സൈമൺ ഹാരിസ് , Tánaiste മൈക്കൽ മാർട്ടിൻ , ഗ്രീൻ പാർട്ടി നേതാവ് എമൺ റയാൻ എന്നിവർ ഈ തീരുമാനം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച രാവിലെ കാബിനറ്റ് ഔദ്യോഗികമായി ഒപ്പുവച്ചു. വിദേശകാര്യ മന്ത്രി കൂടിയായ മാർട്ടിൻ കൊണ്ടുവരുന്ന പദ്ധതിയിൽ സമ്പൂർണ്ണ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കും.
പ്രത്യാശ നിലനിർത്താനുള്ള തീരുമാനമാണ് ഇതെന്നും, ഇസ്രായേലിനും പാലസ്തീനിനും സമാധാനത്തിലും സുരക്ഷിതത്വത്തിലും ഒരുമിച്ചു ജീവിക്കാനുള്ള ഒരേയൊരു മാർഗ്ഗം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് വിശ്വസിക്കുന്നതായും Taoiseach സൈമൺ ഹാരിസ് പറഞ്ഞു. മെറിയോൺ സ്‌ക്വയർ നിന്ന് പാർലമെൻ്റിലേക്കുള്ള പ്രവേശന കവാടത്തിൽ യൂറോപ്യൻ യൂണിയൻ പതാകയ്‌ക്കും ഉക്രേനിയൻ പതാകയ്‌ക്കും ഒപ്പം പാലസ്തീൻ പതാക സ്ഥാനം പിടിച്ചു.
പലസ്തീൻ ഔദ്യോഗികമായി അംഗീകരിക്കുന്നതിൻ്റെ ഭാഗമായി, അയർലണ്ടിലെ പലസ്തീൻ മിഷൻ, രാജ്യത്തെ പാലസ്തീൻ എംബസിയായി ഉയർത്തും. പലസ്തീനിൽ നിന്ന് അയർലണ്ടിലേക്കുള്ള ഒരു അംബാസഡറെയും നിയമിക്കും. അതിനിടെ, റമല്ലയിലുള്ള അയർലണ്ടിൻ്റെ നിലവിലെ പ്രതിനിധി ഓഫീസും എംബസിയായി ഉയർത്തുകയും പാലസ്തീനിലെ നിലവിലെ ഐറിഷ് പ്രതിനിധിയെ പലസ്തീൻ സ്റ്റേറ്റിലെ ഐറിഷ് അംബാസഡറായി മാറ്റുകയും ചെയ്യും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…