പാര്‍ലമെന്റ് നടക്കുന്നതിനിടെ എം.പി. അശ്ലീല വീഡിയോ കണ്ടു: പത്രപ്രവര്‍ത്തകര്‍ വാര്‍ത്തയാക്കി

തായ്‌ലണ്ട്: തായ്‌ലണ്ടില്‍ പാലര്‍ലമന്റെിന്റെ സജീവ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ എം.പി. തന്റെ ഫോണില്‍ അശ്ലീല വീഡിയോ കണ്ടു. എം.പി. കാണുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ തത്‌സമയം അത് ക്യാമറയില്‍ പകര്‍ത്തുകയും പുറത്തുവിടുകയും ചെയ്തതോടെ സംഭവം വലിയ വിവാദമായി. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാന ചര്‍ച്ചവിഷയങ്ങള്‍ വായിക്കുന്നതിനിടയിലാണ് എം.പി. ഈ പ്രവര്‍ത്തി കാണിച്ചത്.

ഇന്നലെ രാത്രി തായ്‌ലന്‍ഡിലെ പാലര്‍മെന്റ് സമ്മേളനത്തിനിടയില്‍ എം.പി. റോനാഥെപ് അനുവാട്ടാണ് പിടിക്കപ്പെട്ടത്. ഇന്നലത്തെ ബജറ്റ് വായനയ്ക്കിടയില്‍ തന്റെ ഫോണില്‍ വ്യക്തമായ ചിത്രങ്ങളുടെ ഒരു ശ്രേണി തുറക്കുകയും പത്തുമിനുട്ടിലധികം നേരം എം.പി. അത് കണ്ടുകൊണ്ടിരിക്കുകയും ചെയ്തു. മുഖാവരണം പോലുമില്ലാതെ ഇരുന്ന് ഇത്തരം പ്രവര്‍ത്തി ചെയ്തുകൊണ്ടിരിക്കുന്ന എം.പിയെ മാധ്യമപ്രവര്‍ത്തകന്‍ ശ്രദ്ധിക്കുകയും അദ്ദേഹം വീഡിയോ കാണുന്നത് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ചിത്രവും വീഡിയോയും പകര്‍ത്തുകയും അപ്പോള്‍ തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്തതോടെയാണ് സംഭവം ഏവരുടെയും ശ്രദ്ധയില്‍പെടുന്നത്.

മാധ്യമങ്ങള്‍ അദ്ദേഹത്തെ പ്രതികരണത്തിനായി വളഞ്ഞപ്പോള്‍ പരമാവധി അവര്‍ക്ക് മുഖം കൊടുക്കാതെ രക്ഷപെടാനുള്ള ശ്രമം നടത്തി. എന്നാല്‍ മാധ്യമങ്ങള്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഒരു പെണ്‍കുട്ടി അപകടത്തിലാണെന്നും തന്നെ രക്ഷിക്കണമെന്നും പറഞ്ഞാണ് തന്റെ ഫോണില്‍ വീഡിയോ വന്നതെന്നും, അത് എന്താണെന്നും എന്ത് സാഹചര്യമാണെന്ന് വ്യക്തമായി മനസിലാക്കാനാണ് താന്‍ ശ്രദ്ധാപൂര്‍വ്വം വീഡിയാ കണ്ടെതെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ പാര്‍ലമെന്റിന്റെ അച്ചടക്കനടപടികളെ എം.പി. നേരിടേണ്ടിവരുമെന്ന് തീര്‍ച്ഛയായി.

Newsdesk

Recent Posts

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

7 hours ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

8 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

10 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

15 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

16 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

1 day ago