ഡബ്ലിൻ: രക്ഷിതാകൾക്ക് വരും മാസങ്ങളിൽ ഡബിൾ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് ലഭിക്കും. പ്രതിമാസം 140 യൂറോ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് ലഭിക്കുന്നവർക്ക് ഇരട്ടി തുക സർക്കാർ പരിഗണിക്കുന്നതായി ഐറിഷ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. ബജറ്റ് ദിനത്തിൽ പ്രഖ്യാപിക്കാൻ പോകുന്ന ജീവിതച്ചെലവ് പാക്കേജിന്റെ ഭാഗമാണിത്.
ഒരു കുട്ടിയുണ്ടെങ്കിൽ ഒറ്റത്തവണ 280 യൂറോയും രണ്ട് കുട്ടികൾ ഉണ്ടെങ്കിൽ 560 യൂറോയും ലഭിക്കും കുന്ന മാതാപിതാക്കൾക്ക് ഈ നീക്കം വലിയ സഹായകമാകും. ഈ നയം സഖ്യകക്ഷികൾ അംഗീകരിച്ചാൽ മൂന്ന് കുട്ടികളുള്ള ഒരു കുടുംബത്തിന് 840 യൂറോ ലഭിക്കും. ഒരു കുട്ടിക്ക് സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി ലഭിക്കുന്നതിനാൽ ഇരട്ടകളുള്ള ഒരു കുടുംബത്തിനും 840 യൂറോ ലഭിക്കും.
ചർച്ച ചെയ്യപ്പെടുന്ന പദ്ധതികൾ പ്രകാരം, ഇരട്ടി തുക ക്രിസ്മസിന് മുമ്പ് നൽകും.
ജീവിതച്ചെലവ് പാക്കേജിന്റെ ഭാഗമായി ചർച്ച ചെയ്യുന്ന നടപടികളിൽ ഒന്ന് മാത്രമാണിത്. നടപടികൾ സെപ്തംബർ 27 ന് പ്രഖ്യാപിക്കും. പെട്ടെന്ന് ജോലി നഷ്ടപ്പെട്ട ആളുകൾക്ക് ഉയർന്ന സാമൂഹിക ക്ഷേമ പേയ്‌മെന്റിനെക്കുറിച്ച് സർക്കാർ ചർച്ച ചെയ്യുന്നു. നിലവിലെ തൊഴിലന്വേഷകരുടെ ബെനഫിറ്റ് നിരക്ക് 208 യൂറോ ആണ്. എന്നാൽ വരുമാനനഷ്ടവുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കുന്നതിനായി ഉയർന്ന നിരക്ക് സർക്കാർ പരിഗണിക്കുന്നുണ്ട്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…