Ireland

പെൻഷൻ പ്രായം 66 തന്നെ; 70 വയസ്സ് വരെ ജോലി തുടരാം. പെൻഷൻ പദ്ധതിയിലെ പുതിയ പരിഷ്കാരങ്ങൾ അറിയാം.

അയർലണ്ടിൽ സ്റ്റേറ്റ് പെൻഷൻ നേടാനുള്ള പ്രായ പരിധി 66 ആയി തുടരുമെന്നും, ഉയർന്ന പേയ്‌മെന്റുകൾക്ക് പകരമായി ആളുകൾക്ക് 70 വരെ ജോലി ചെയ്യാനുള്ള അവസരം നൽകുമെന്നും സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ്. ദീർഘകാലമായി പരിചരണം നൽകുന്നവർക്കും ആദ്യമായി പെൻഷൻ നൽകും. 60-കളുടെ തുടക്കത്തിൽ ജോലിയിൽ തുടരാൻ കഴിയാത്ത ആളുകളെ പിന്തുണയ്ക്കുന്നതിനായി പുതിയ പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ വിശദാംശങ്ങൾ അടുത്ത വർഷം കാബിനറ്റിൽ അവതരിപ്പിക്കും. രാജ്യത്തിന്റെ ആരോഗ്യകരമായ സാമ്പത്തിക സ്ഥിതിയുടെ പശ്ചാതലത്തിൽ പെൻഷൻ വർദ്ധനവ് പരിഗണിക്കുമെന്നും, അവ ക്രമേണ അവതരിപ്പിക്കുമെന്നും ഹംഫ്രീസ് പറഞ്ഞു. 50,000 യൂറോ സമ്പാദിക്കുന്ന ഒരാൾക്ക് പിആർഎസ്ഐയിൽ 1,200 യൂറോ അധികമായി നൽകേണ്ടിവരുമെന്ന് പ്രവചിച്ച ഐറിഷ് ഫിസ്ക്കൽ അഡൈ്വസറി കൗൺസിലിന്റെ റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

പെൻഷൻ കമ്മിഷന്റെ ശുപാർശകൾക്കനുസൃതമായി മന്ത്രിസഭായോഗം അംഗീകരിച്ച പരിഷ്കാരങ്ങൾ:

സ്റ്റേറ്റ് പെൻഷൻ പ്രായം 66 ആയി നിലനിർത്തുകയും ഒരു പുതിയ ഫ്ലെക്സിബിൾ പെൻഷൻ പ്രായ മാതൃക അവതരിപ്പിക്കുകയും ചെയ്യും. 2024 ജനുവരി മുതൽ, ഉയർന്ന പെൻഷനുപകരം 70 വയസ്സ് വരെ ജോലിയിൽ തുടരാനുള്ള അവസരം ആളുകൾക്ക് ലഭിക്കും. പെൻഷൻ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം, 2024 ജനുവരി മുതൽ 10 വർഷത്തേക്ക് ഘട്ടം ഘട്ടമായി വ്യക്തിഗത പെൻഷൻ അർഹതകൾ കണക്കാക്കുന്നതിനുള്ള Total Contributions Approach ലേക്ക് മാറും.

2024 ജനുവരി മുതൽ ദീർഘകാല പരിചരണം നൽകുന്നവർക്കായി മെച്ചപ്പെടുത്തിയ പെൻഷൻ വ്യവസ്ഥ അവതരിപ്പിക്കും. ഇതു വഴി, ഒരാളെ പരിപാലിക്കുന്നതിനായി ദീർഘകാലത്തേക്ക് ജോലി ഉപേക്ഷിക്കേണ്ടിവരുന്ന ആളുകൾക്ക് അവരുടെ സേവനം കണക്കായി പെൻഷൻ നൽകും.

ഐറിഷ് പെൻഷൻ ആസൂത്രണത്തിൽ കാര്യമായ പോരായ്മകൾ നിലനിൽക്കുന്നുണ്ടെന്ന് പുതിയ ഗവേഷണം ചൂണ്ടി കാണിക്കുന്ന സാഹചര്യത്തിലാണ് പെൻഷൻ പരിഷ്കരണ പ്രഖ്യാപനങ്ങൾ വരുന്നത്. ഗവേഷണത്തിൽ പങ്കെടുത്ത 38% പേർക്ക് പെൻഷൻ ലഭിക്കാത്തവരാണ്. നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിലവിലുള്ള സംവിധാനങ്ങൾക്ക് സമാനമായി അയർലണ്ടും ഫ്ലെക്സിബിൾ പെൻഷൻ പ്രായം മോഡലിലേക്ക് മാറുകയാണെന്ന് ഹംഫ്രീസ് പറഞ്ഞു.

ഈ പുതിയ മാതൃകയ്ക്ക് കീഴിൽ ആളുകൾക്ക് വിരമിക്കുന്നതിനും 66 വയസ്സിൽ പെൻഷൻ നേടുന്നതിനും കഴിയും. അടുത്ത പത്ത് വർഷത്തിനുള്ളിൽ, ആളുകളുടെ പെൻഷൻ നിരക്കുകൾ അവർ എത്ര വർഷം പ്രവർത്തിച്ചുവെന്നും സംഭാവനകൾ അടയ്‌ക്കുന്നുവെന്നും ഉറപ്പുവരുത്തുന്ന രീതിയിലേക്ക് മാറും. സ്റ്റേറ്റ് പെൻഷൻ സമ്പ്രദായം ഭാവിയിൽ സുസ്ഥിരമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഒരു നിർണായക ചുവടുവെയ്പ്പായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

7 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

9 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

9 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

9 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

17 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago