Raju Kunnakkattu
ലണ്ടന്‍: കെ എം മാണിസാറിന്റെ എണ്‍പത്തി എട്ടാം ജന്മ ദിനത്തോടനുസരിച്ചു പ്രവാസി കേരള കൊണ്‍ഗ്രസ്സ് യൂറോപ്പ്, അമേരിക്ക, കാനഡയുടെ ആഭിമുഖ്യത്തില്‍ മാണി സാര്‍ സ്മൃതി സംഗമം സംഘടിപ്പിക്കുന്നു. ജനുവരി മുപ്പതാം തീയതി ശനിയാഴ്ച യുകെ സമയം മൂന്നു മുപ്പതിന് (ഇന്ത്യന്‍ സമയം രാത്രി (9.00) സൂം മീറ്റിങ്ങില്‍ സംഘടിപ്പിക്കുന്ന സ്മൃതി സംഗമം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ഉദ്ഘടാനം ചെയ്യും.
മുന്‍ എം. എല്‍ എ സ്റ്റീഫന്‍ ജോര്‍ജ് ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കന്മാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി കേരളാ കൊണ്‍ഗ്രസ്സ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് കോഡിനേഷന്‍ കമ്മറ്റിക്കുവേണ്ടി ഷൈമോന്‍ തോട്ടുങ്കല്‍,ടോമിച്ചൻ കൊഴുവനാൽ, ജിജോ അരയത്ത് (യു കെ ), രാജു കുന്നക്കാട്ട്, ബിജു പള്ളിക്കര(അയർലണ്ട് )സോണി മണിയങ്ങാട്ട്, സിനു മുളയാനിക്കൽ (കാനഡ) ,പി.സി മാത്യു, ജെയ്ബു കുളങ്ങര (അമേരിക്ക)ജെയിംസ് തെക്കേമുറി (സ്വിറ്റ്സർലാൻഡ്), സിബിൻ കൊച്ചുതറയിൽ (മാൾട്ട )എന്നിവര്‍ അറിയിച്ചു.
കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന മാണി സാറിനെ അനുസ്മരിക്കുന്നതിനായി സംസ്ഥാനമൊട്ടാകെ ജനുവരി 25 മുതല്‍ 30 വരെ ഹൃദയത്തില്‍ മാണി സാര്‍- സ്മൃതിസംഗമം’ എന്ന പേരില്‍ 1000 കേന്ദ്രങ്ങളില്‍ അനുസ്മരണ സമ്മേളങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ആണ് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭ്യമുഖ്യത്തില്‍ സ്മൃതി സംഗമം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…