ഗൃഹാതുരത്വം പേറുന്ന തൊടുപുഴയുലെ മണ്ണിന്റെ മക്കള്‍ തൊടുപുഴയുടെ മനോഹാരിതയും ശാലീനതയും അശേഷം ചോര്‍ന്നുപോകാതെ തനതു കലകളും കലാരൂപങ്ങളും വിഭവങ്ങളും കോര്‍ത്തിണക്കി പുനരാവിഷ്കരിക്കപ്പെടുന്നു. ഒക്ടോബര്‍ പതിനാലാം തിയതി ശനിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകുന്നേരം ഏഴു വരെ Blanchardstown St. Brigid’s GAA club hall അങ്കണത്തില്‍.
തൊടുപുഴക്കാരന്റെ വീറും വാശിയും കരുത്തും മാറ്റുരക്കപ്പെടുന്ന വിവിധ കായിക മേളകള്‍, വര്‍ണവിരാചികൾ തീര്‍ത്തു ആവിഷ്കരിക്കുന്ന കലാരൂപങ്ങള്‍, ചെമ്പകച്ചോറിൻ നറുമണം പേറിയുള്ളതും, നാവിന്‍ ആസ്വാദകരവുമായ സദ്യ വട്ടങ്ങൾ: തൊടുപുഴയിലെ സദ്ജനങ്ങളും, സതീർത്ഥ്യരും ഒരുമയോടാഘോഷിക്കുന്ന,TFI യുടെ ഒന്‍പതാമതു മണ്ണിൻ മഹോത്സവം;
TFI annual day celebrations 2023.
തൊടുപുഴയുടെ അതിമനോഹര പ്രദേശത്തുനിന്നും അയർലണ്ടിലേക്ക് കുടിയേറിയ സകലരും ജാതി -മത – രാഷ്ട്രീയ ഭേദമന്യേ ഒത്തു ചേരുന്ന അസുലഭ മുഹൂർത്തത്തിലേക്ക് എല്ലാ തൊടുപുഴ – അയർലൻഡ് നിവാസികളെയും സ്വാഗതം ചെയ്യുന്നു.
കുടുംബാംഗങ്ങളും, വ്യക്തികളും ഒന്നിച്ചു കൂടുന്ന ഈ മെഗാ സമ്മേളനത്തിൽ കുട്ടികളുടെയും, മുതിർന്നവരുടെയും അഭിരുചികൾ പ്രോത്സാഹിപ്പിക്കാൻ ഉതുകുന്ന വിവിധ കലാകായിക പരിപാടികൾ, വിവിധ തലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കൽ, എല്ലാ വർഷത്തെയും പോലെ കപ്പിൾസ് സ്പെഷ്യൽ മത്സര പരിപാടികൾ, തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്.
രജിസ്റ്റർ ചെയ്യുന്ന മുഴുവൻ ആളുകളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയി ആകുന്ന കുടുംബം ഉൽഘാടനം ചെയ്യുന്ന പൊതുസമ്മേളനം TFI-യുടെ മുഖമുദ്രയാണ്. ഈ സമ്മേളനത്തിൽവച്ചു കുടുംബ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ എല്ലാ ദമ്പതിമാരെയും ആദരിക്കുന്നത് ആണ്.
ഈ മെഗാ ഇവന്റിൽ പങ്കു കൊള്ളുവാനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചിക്കുന്നു.
അന്നേ ദിവസം ജീവിതത്തിലെ ഓർമിക്കുന്ന ഒരു സുദിനം ആയി, പ്രഭാതം മുതൽ പ്രദോഷം വരെ ആഹ്ലാദ ആവേശഭരിതമായി, ഉത്സവ മേളമായി ആഘോഷിക്കാനുള്ള വൈവിദ്ധ്യമാർന്ന പരിപാടികളും, നാടൻ ഭക്ഷണ സംവിധാനങ്ങളും ഒരിക്കിയിരിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഒരുക്കുന്നതിന്റ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവരുടെ പ്രവേശനം പരിമിതപെടുത്തിയിരിക്കുന്നു
TFI ഗ്രൂപ്പിൽ അംഗങ്ങൾ അല്ലാത്തവർ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനും, മെഗാ സമ്മേളനത്തെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുവാനുമായി ബന്ധപെടേണ്ട വ്യക്തികൾ:
ഇന്നസെന്റ് കുഴിപ്പിള്ളിൽ – 0877850505
ചിൽസ് – 0870622230
ജോസ്മോൻ –0894019465
ഹില്ലാരിയോസ് – 0861761596
ടൈറ്റസ് – 0857309480
(പ്രോഗ്രാം കോർഡിനേറ്റർ )
PRO: ജോസൻ ജോസഫ് –0872985877
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…
ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…
പെൻസിൽവേനിയ: അമേരിക്കയിലെ ചെസ്റ്റർ കൗണ്ടിയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പെൻസിൽവേനിയ സ്റ്റേറ്റ് പോലീസ് കോർപ്പറൽ തിമോത്തി ഒക്കോണർ (40) വെടിയേറ്റു മരിച്ചു.…