Ireland

അയർലൻഡ് മലയാളികൾക്ക് അഭിമാന നിമിഷങ്ങൾ; ശ്രീ. സുനിൽ ശിവനെ പീസ് കമ്മീഷണർ ആയി സർക്കാർ നിയമിച്ചു

അയർലണ്ടിലെ മലയാളി സമൂഹത്തിന് വീണ്ടും ഐറിഷ് സർക്കാരിന്റെ ആദരം. സാംസ്കാരിക സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന ശ്രീ. സുനിൽ ശിവനെ പീസ് കമ്മീഷണറായി ജസ്റ്റിസ് മിനിസ്റ്റർ സൈമൺ ഹാരിസ് നിയമിച്ചു. 17 വർഷമായി ഡബ്ലിൻ അടുത്തുള്ള താലയിൽ സ്ഥിരതാമസക്കാരൻ ആയ ശ്രീ. സുനിൽ ശിവൻ,   ഏഴ്  വർഷത്തോളമായി ഫിന ഗെയിൽ പാർട്ടിയിലെ സജീവ പ്രവർത്തകൻ കൂടിയാണ്. അങ്കമാലി ആലങ്ങാപറമ്പിൽ കുടുംബാംഗമായ ശിവന്റെ മകനായ സുനിൽ ഐറിഷ് മലയാളി സമൂഹത്തിൽ സുപരിചിതനാണ്.

അയർലണ്ടിൽ ആകെ 12 ൽ താഴെയുള്ള മലയാളി പീസ് കമ്മീഷണർമാരിൽ ഒരാളാണ്‌ ശ്രീ. സുനിൽ.

അദ്ദേഹത്തിന്റെ അധികാരപരിധി കൗണ്ടി ഡബ്ലിനും ഡബ്ലിനോട് ചേർന്നുള്ള കൗണ്ടികളുമാണ്. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുക ഓർഡറുകൾ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകൾ.  ആവശ്യം എങ്കിൽ സമൻസോ, വാറന്റോ നൽകാനുള്ള അധികാരവും പീസ് കമ്മീഷണർമാർക്ക് ഉണ്ട്. കടകളിൽ വിൽപ്പനയ്ക്കു വരുന്ന ഭക്ഷ്യവസ്തുക്കളിൽ മായം കലർന്നിട്ടുണ്ടെന്നോ,  ആരോഗ്യത്തിന് ഹാനികരം ആയ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നോ പരാതി ലഭിച്ചാൽ നടപടിയെടുക്കാനും പീസ് കമ്മീഷണർക്ക് അധികാരമുണ്ട്.

ഭാര്യ :ജ്യോതി രശ്മി Our Ladies Hospice, Dublin ൽ നഴ്സ് ആണ്.
മക്കൾ: മേധാ സുനിൽ(Junior Cert), ശ്രേയ സുനിൽ(6th Class).

കുടിയേറ്റക്കാരോട് എന്നും സൗഹാർദ്ദ പൂർവ്വമായ നിലപാടുകളാണ്  ഐറിഷ് ഗവൺമെന്റിന് ഉള്ളത്. കുടിയേറ്റക്കാരെ പീസ് കമ്മീഷണർമാരായി നിയമിക്കുന്നത് എല്ലാവരെയും ഉൾക്കൊണ്ട് പോകാനുള്ള സർക്കാരിന്റെ നല്ല ചിന്തകളുടെ പ്രതിഫലനമാണ്. ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്ന ഫിനഗെൽ- ഫിനഫൽ കൂട്ടുകക്ഷി സർക്കാറിന് വളരെ ഉദാരപൂർവ്വമായാണ് കുടിയേറ്റ നയങ്ങളാണ് ഉള്ളത്. ഇത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് വളരെ ഉപകാരപ്രദമാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

10 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

1 day ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

1 day ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

1 day ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago