അയർലണ്ടിൽ പബ്ലിക് ട്രാൻസ്‌പോർട്ട് യൂത്ത് ഡിസ്‌കൗണ്ടിനായുള്ള പ്രായപരിധി വർദ്ധിപ്പിച്ചു. 18-നും 23-നും ഇടയിൽ പ്രായമുള്ളവർക്ക് കുറഞ്ഞ നിരക്കുകൾ നൽകാനായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 24-ഉം 25-ഉം വയസ്സുള്ളവർക്കും അവരുടെ 26-ാം ജന്മദിനം വരെ കിഴിവ് ലഭിക്കും. 16 വയസ്സിന് മുകളിലുള്ള മുഴുവൻ സമയ വിദ്യാർത്ഥികൾക്കും ഈ നടപടി ബാധകമാണ്. യോഗ്യത നേടുന്നവർക്ക് എല്ലാ പൊതുഗതാഗത സർവീസുകളിലും participating commercial സർവീസുകളിലും പകുതി നിരക്കിൽ അവരുടെ യങ് അഡൽറ്റ് ലീപ്പ് കാർഡ് പ്രയോജനപ്പെടുത്താം.
പൊതുഗതാഗത യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് കാണുന്നന്നതെന്നും ഇതിലധികവും യുവാക്കളാണെന്നും ഗതാഗത മന്ത്രി ഇമോൺ റയാൻ പറഞ്ഞു. ഈ വിപുലീകരണത്തിലൂടെ, കൂടുതൽ ചെറുപ്പക്കാർക്കും കുറഞ്ഞ ചെലവിലുള്ള യാത്ര ആസ്വദിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗത നിരക്കുകൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള സമീപകാല നടപടികൾ വ്യക്തിഗത ചെലവ് ഭാരം കുറയ്ക്കുന്നുണ്ടെങ്കിലും, മലിനീകരണം കുറയ്ക്കുന്നതിനും ബിൽറ്റ്-അപ്പ് ഏരിയകളിലെ തിരക്ക് പരിഹരിക്കുന്നതിനും അവ സഹായിക്കുന്നുവെന്ന് ഗ്രീൻ പാർട്ടി നേതാവ് കൂട്ടിച്ചേർത്തു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…