തിരുവനന്തപുരം: പുലരി ടി വി ഏർപ്പെടുത്തിയ ശംഖുമുദ്ര പുരസ്‌കാരത്തിന് രാജു കുന്നക്കാട്ട് അർഹനായി. കലാ,സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക, പ്രവർത്തനങ്ങളിലെ സമഗ്ര സംഭാവനക്കാണ് അവാർഡ്. മെയ് 18 ന് തിരുവനന്തപുരം വൈ എം സി എ ഹാളിൽ വച്ച് നടക്കുന്ന പ്രോഗ്രാമിൽ പുരസ്കാരം നൽകുമെന്ന് പുലരി റ്റി വി ഡയറക്ടർ ജിട്രസ് യോഹന്നാൻ അറിയിച്ചു.
കേരള സാക്ഷരത മിഷൻ മുൻ സ്റ്റേറ്റ് റിസോർസ് പേഴ്സൺ, പള്ളിക്കത്തോട് പഞ്ചായത്ത് മുൻ മെമ്പർ,ഐറിഷ് മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ട്,വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് മുൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആർട്സ് &കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി.കേരള പ്രവാസി കോൺഗ്രസ് (എം) അയലണ്ട് പ്രസിഡണ്ട്,കേരള കോൺഗ്രസ് എം സാംസ്‌കാരവേദി നാഷണൽ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു.’റോം ഒരു നേർക്കാഴ്ച’, ‘അയർലണ്ടിലൂടെ’ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്. നാടകം,കവിത,ചെറുകഥ തുടങ്ങിയവ രചിച്ചിട്ടുണ്ട്.നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കോട്ടയം മാറ്റൊലിയുടെ ഈ വർഷത്തെ ജനപ്രിയ പ്രൊഫഷണൽ നാടകമായ ‘ഒലിവ് മരങ്ങൾ സാക്ഷി’ യുടെ രചയിതാവ് ആണ്.സാഹിത്യ,സാംസ്‌കാരിക രംഗത്തെ പ്രവർത്തനത്തിന് അജ്‌മാൻ കൾച്ചറൽ ഫോറത്തിന്റെ ‘പ്രവാസി രത്ന അവാർഡ്(2007). തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘രാജൻ പി ദേവ്’ പുരസ്‌കാരം(2024) എന്നിവ ലഭിച്ചിട്ടുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…