ഖത്തർ എയർവേയ്‌സും എയർ ലിംഗസും (EI) 2024 മാർച്ച് 13 മുതൽ പുതിയ കോഡ്‌ഷെയർ പാർട്ണർഷിപ്പ് ആരംഭിച്ചു. കോഡ്‌ഷെയർ ഉപഭോക്താക്കൾക്ക് യുകെയിലും അയർലൻഡിലുമുള്ള കൂടുതൽ ഡെസ്റ്റിനേഷനുകളിലേക്ക് കൂടുതൽ അക്സസ് നൽകും. കൂടാതെ ആഫ്രിക്ക,ഏഷ്യ, ഓസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ്, ന്യൂസിലാൻഡ്. ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് പ്രയോജനം ചെയ്യും. ഐറിഷ് വിമാനക്കമ്പനിയായ എയർ ലിംഗസ് (ഇഐ), എയർ ലിംഗസ് റീജിയണൽ എന്നിവ നടത്തുന്ന വിമാനങ്ങളിൽ ഖത്തർ എയർവേയ്‌സ് കോഡ് ഷെയർ ചേർക്കും. ഇത് ഇൻ്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പുമായി (ഐഎജി) ഖത്തർ എയർവേയ്‌സിൻ്റെ നിലവിലുള്ള പങ്കാളിത്ത വിപുലീകരണത്തെ കൂടുതൽ ശക്തിപ്പെടുത്തും.
യൂറോപ്യൻ വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്ന തരത്തിൽ ബ്രിട്ടീഷ് എയർവേയ്‌സ്, ഐബീരിയ, വ്യൂലിംഗ്, എയർ ലിംഗസ് എന്നിവയുൾപ്പെടെ എല്ലാ IAG കാരിയറുകളുമായും ഖത്തർ എയർവേയ്‌സിന് കോഡ്‌ഷെയർ കവറേജ് ഉണ്ടായിരിക്കും. ഡബ്ലിൻ , ലണ്ടൻ , മാഞ്ചസ്റ്റർ എന്നിവിടങ്ങളിലൂടെ ഖത്തർ എയർവേയ്‌സും എയർ ലിംഗസ് (ഇഐ) വിമാനങ്ങളും തമ്മിലുള്ള കണക്ഷനുകൾ ഈ പുതിയ കോഡ്‌ഷെയർ സാധ്യമാക്കും . ഖത്തർ എയർവേയ്‌സിൻ്റെ വിപുലമായ ആഗോള ശൃംഖലയിലൂടെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ദോഹ ഹബ് വഴി അബർഡീൻ, ബെൽഫാസ്റ്റ്, കോർക്ക്, ഗ്ലാസ്‌ഗോ എന്നിവയുൾപ്പെടെ ഐറിഷ്, യുകെ ഡെസ്റ്റിനേഷനുകൾക്കിടയിൽ യാത്ര ചെയ്യാൻ കഴിയും.
ഖത്തർ എയർവേയ്‌സുമായി തങ്ങളുടെ പുതിയ കോഡ്‌ഷെയർ പങ്കാളിത്തം ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് എയർ ലിംഗസ് ചീഫ് സ്‌ട്രാറ്റജി ആൻഡ് പ്ലാനിംഗ് ഓഫീസർ റീഡ് മൂഡി പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…