ഡബ്ലിൻ: മദ്യപാനികൾക്ക് കൂടുതൽ മുന്നറിയിപ്പുകൾ നൽകികൊണ്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ടുള്ള നിയമത്തിൽ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി ഇന്നലെ ഒപ്പുവച്ചു. പുതിയ നിയമം അനുസരിച്ച് എല്ലാ ആൽക്കഹോൾ ഉൽപ്പന്നങ്ങളും അവയുടെ കലോറി ഉള്ളടക്കവും ഉൽപ്പന്നത്തിലെ ഗ്രാം മദ്യത്തിന്റെ വ്യക്തമാക്കേണ്ടതുണ്ട്. കൂടാതെ ഗർഭാവസ്ഥയിൽ മദ്യം കഴിക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ചും കരൾ രോഗങ്ങളെക്കുറിച്ചും മാരകമായ ക്യാൻസറുകളെക്കുറിച്ചും എല്ലാ ലേബലുകളും മുന്നറിയിപ്പ് നൽകണമെന്നും നിയമം അനുശാസിക്കും. മറ്റുള്ള ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഇതിനകം തന്നെ ലേബലുകളിൽ ആരോഗ്യപരമായ വിവരങ്ങൾ ഉള്ളപ്പോഴും മദ്യത്തിന് ഇത് സംബന്ധിച്ച ലളിതമായ മുന്നറിയിപ്പുകളാണ് ഉള്ളതെന്നും സ്റ്റീഫൻ ഡോണലി ചൂണ്ടിക്കാട്ടി.
മദ്യത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഉപഭോക്താക്കൾക്ക് മികച്ച ധാരണ നൽകാനാണ് പുതിയ നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2026 മെയ് മാസത്തിൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഈ നടപടികൾ സ്വീകരിക്കുകയും മദ്യ ഉൽപ്പന്നങ്ങളുടെ സമഗ്രമായ ആരോഗ്യ ലേബലിംഗ് അവതരിപ്പിക്കുകയും ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് അയർലണ്ടെന്നും ഈ മാതൃക പിന്തുടരുന്നതിന് മറ്റ് രാജ്യങ്ങളും തയാറാവണമെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…