അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാ വും സി പി ഐ എം സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയും ആയിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിക്കുന്നതിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനുമായി അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് അയർലണ്ട് (എ ഐ സി) ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഏഴ് വെള്ളിയാഴ്ച വൈകുന്നേരം താല ഫിർഹൌസ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് സംഘടിപ്പിച്ച യോഗത്തിൽ ഐറിഷ് സമൂഹത്തിന്റെ വിവിധമേഖലയിലുള്ള വ്യക്തികൾ പങ്കെടുത്തു. എ ഐ സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗ്ഗീസ് ജോയ് അദ്ധ്യക്ഷനായ ചടങ്ങിൽ എ ഐ സി ഡബ്ലിന് ബ്രാഞ്ച് സെക്രട്ടറി മനോജ് ഡി മന്നാത്ത് സ്വാഗതം പറഞ്ഞു.
അനുസ്മരണയോഗത്തിൽ കേരളത്തിന്റെ മുൻസ്പീക്കറും നോർക്ക അധ്യക്ഷനുമായ സഖാവ് ശ്രീരാമകൃഷ്‌ണൻ ഓൺലൈൻ മാർഗ്ഗം പങ്കെടുക്കുകയും ഗുരുതുല്യനായ കോടിയേരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തനിക്കു വ്യക്തിപരമായും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എ ഐ സിയുടെ അനുശോചനപ്രമേയം ജനറൽ സെക്രട്ടറി സഖാവ് ഹർസെവ് ബെയിൻസ് ഓൺലൈൻ വഴി അവതരിപ്പിച്ചു.
യോഗത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC) നേതാവ് ശ്രീ സാൻജോ മുളവരിക്കൽ സഖാവ് കോടിയേരിയെ അനുസ്മരിക്കുകയും സഖാവ് നായനാർക്കു ശേഷം പ്രസന്നമായ ശൈലിയിലൂടെ ജനമനസ്സുകളിൽ കുടിയേറിയ നേതാവാണ് കോടിയേരി എന്നഭിപ്രായപ്പെടുകയും ചെയ്തു. കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) നേതാവ് ശ്രീ ഫവാസ് മാടശ്ശേരി കോടിയേരിയെ അനുസ്മരിക്കുകയും ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം നടത്തിയ പരിഷ്‌കാരങ്ങൾ സമൂഹത്തിനു ഗുണപ്രദമാണ് എന്ന് സൂചിപ്പിക്കുകയും ചെയ്തു.
യോഗത്തിൽ പങ്കെടുത്ത കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ട് നേതാവ് രാജു കുന്നക്കാട്ട് കോടിയേരിയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പ്രതിസന്ധി സമയത്തു കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് നൽകിയ സഹായങ്ങളെയും അതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തിയ കാര്യവും എടുത്തു പറഞ്ഞു. യോഗത്തിൽ വർക്കേഴ്സ് പാർട്ടി ഓഫ് അയർലണ്ട് പ്രതിധിയായ ഷേമസ് മക്ഡോണായും മിലിറ്ററി ഓഫീസേഴ്‌സ് യൂണിയന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന ജെറി റൂണിയും സഖാവ് കോടിയേരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ക്രാന്തി അയർലൻഡിന് വേണ്ടി നാഷ്‌ണൽ സെക്രട്ടറി ഷിനിത് എ കെ നടത്തിയ അനുസ്മരണ സന്ദേശത്തിൽ കോടിയേരിയുടെ സംഭാവനകൾ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് എങ്ങനെ സഹായിച്ചു എന്ന് വിശദീകരിച്ചു.
അയർലണ്ടിലെ സാമൂഹ്യപ്രവർത്തകരായ ശ്രീ രാജൻ ദേവസ്സ്യയും രാജൻ ചിറ്റാറും യോഗത്തിൽ കോടിയേരിയെ അനുസ്മരിച്ചു. മഹാനായ വിപ്ലവകാരി കോടിയേരിയുടെ ജ്വലിക്കുന്ന ഓർമ്മകൾ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കു ഊർജ്ജം പകരുമെന്ന പ്രതീക്ഷ പങ്കുവച്ചു യോഗം പിരിഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…
വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…
തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…
ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…
ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…