വാട്ടർഫോർഡ്: പ്രവാസി മലയാളികൾക്കായി മലയാളം മിഷന്റെ സഹകരണത്തോടുകൂടി നടത്തിവരുന്ന മലയാള ഭാഷപഠന പദ്ധതിയായ “എൻറെ മലയാളത്തിന്റെ “പുതിയ അധ്യായന വർഷത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി പ്രശസ്ത കവിയും, മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട നിർവഹിച്ചു. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ (WMA) ഭാഗമായി പ്രവർത്തിക്കുന്ന ‘എന്റെ മലയാളം ‘ കഴിഞ്ഞ ഏഴു വർഷക്കാലമായി വാട്ടർഫോഡിൽ സജീവമായി പ്രവർത്തിക്കുന്നു.
വാട്ടർഫോർഡിലെ Farronshoneen youth and community center-ൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുടെ പ്രവർത്തന രീതികളെ പറ്റി മലയാളത്തിന്റെ പ്രിയ കവി രക്ഷിതാക്കൾക്കും കുട്ടികൾക്കും വിശദമായ ക്ലാസുകൾ നൽകി. മലയാളഭാഷയുടെ പ്രാധാന്യം വേറിട്ട രീതിയിൽ അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു നൽകിയത് വ്യത്യസ്തമായ അനുഭവമായിരുന്നു. ഭാഷ പഠന സർട്ടിഫിക്കറ്റുകൾ ഭാവിയിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അതുമായി ബന്ധപ്പെട്ട കേരള സർക്കാർ പരിപാടികളെ സംബന്ധിച്ചും വിശദമായി പുതുതലമുറ കവികളിൽ പ്രധാനിയായ മുരുകൻ കാട്ടാക്കട സംസാരിച്ചു. അമ്പതിൽപരം കുട്ടികൾ ആദ്യദിനം തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കി. എല്ലാ ശനിയാഴ്ചയും രണ്ടു മണി മുതൽ ഒരു മണിക്കൂറാണ് മലയാളം ക്ലാസ് നടത്തുന്നത്. രണ്ടാം ക്ലാസിലെയും അതിനു മുകളിലുള്ള എല്ലാ കുട്ടികളെയും മലയാളം ക്ലാസിലേക്ക് സ്വാഗതം ചെയ്യുന്നതായി എൻറെ മലയാളം ഭാരവാഹികൾ അറിയിച്ചു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളുമായി നിരവധി പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.
പ്രവേശനോത്സവത്തിൽ എൻറെ മലയാളം കോർഡിനേറ്റർ ജയ പ്രിൻസ് സ്വാഗതവും ടോം നെല്ലുവേലി നന്ദിയും പറഞ്ഞു. പങ്കെടുത്ത കുട്ടികൾക്കും പിന്തുണ നൽകിയ മാതാപിതാക്കൾക്കും വോളണ്ടിയേഴ്സിനും വാട്ടർഫോർഡ് മലയാളി അസോസിയേഷനും എന്റെ മലയാളം ടീമും നന്ദി അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…