Ireland

“എന്റെ മലയാളത്തിന്റെ” പുതിയ അദ്ധ്യായന വർഷം പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു

വാട്ടർഫോർഡ്: പ്രവാസി മലയാളികൾക്കായി മലയാളം മിഷന്റെ സഹകരണത്തോടുകൂടി നടത്തിവരുന്ന മലയാള ഭാഷപഠന പദ്ധതിയായ “എൻറെ മലയാളത്തിന്റെ “പുതിയ അധ്യായന വർഷത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി  പ്രശസ്ത കവിയും, മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട നിർവഹിച്ചു. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ (WMA) ഭാഗമായി പ്രവർത്തിക്കുന്ന ‘എന്റെ മലയാളം ‘ കഴിഞ്ഞ ഏഴു വർഷക്കാലമായി വാട്ടർഫോഡിൽ സജീവമായി പ്രവർത്തിക്കുന്നു.

വാട്ടർഫോർഡിലെ Farronshoneen youth and community center-ൽ  വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുടെ പ്രവർത്തന രീതികളെ പറ്റി മലയാളത്തിന്റെ പ്രിയ കവി രക്ഷിതാക്കൾക്കും കുട്ടികൾക്കും വിശദമായ ക്ലാസുകൾ നൽകി. മലയാളഭാഷയുടെ പ്രാധാന്യം വേറിട്ട രീതിയിൽ അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു നൽകിയത് വ്യത്യസ്തമായ അനുഭവമായിരുന്നു. ഭാഷ പഠന സർട്ടിഫിക്കറ്റുകൾ ഭാവിയിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അതുമായി ബന്ധപ്പെട്ട കേരള സർക്കാർ പരിപാടികളെ സംബന്ധിച്ചും വിശദമായി പുതുതലമുറ കവികളിൽ പ്രധാനിയായ  മുരുകൻ കാട്ടാക്കട സംസാരിച്ചു. അമ്പതിൽപരം കുട്ടികൾ ആദ്യദിനം തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കി. എല്ലാ ശനിയാഴ്ചയും രണ്ടു മണി മുതൽ ഒരു മണിക്കൂറാണ് മലയാളം ക്ലാസ് നടത്തുന്നത്. രണ്ടാം ക്ലാസിലെയും അതിനു മുകളിലുള്ള എല്ലാ കുട്ടികളെയും മലയാളം ക്ലാസിലേക്ക് സ്വാഗതം ചെയ്യുന്നതായി എൻറെ മലയാളം ഭാരവാഹികൾ അറിയിച്ചു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളുമായി നിരവധി പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

പ്രവേശനോത്സവത്തിൽ എൻറെ മലയാളം കോർഡിനേറ്റർ ജയ പ്രിൻസ് സ്വാഗതവും ടോം നെല്ലുവേലി നന്ദിയും പറഞ്ഞു. പങ്കെടുത്ത കുട്ടികൾക്കും പിന്തുണ നൽകിയ മാതാപിതാക്കൾക്കും വോളണ്ടിയേഴ്സിനും വാട്ടർഫോർഡ് മലയാളി അസോസിയേഷനും എന്റെ മലയാളം ടീമും നന്ദി അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

12 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

13 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

15 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

16 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago