ലോകമെമ്പാടും മാനുഷിക സഹായ പ്രവർത്തനങ്ങളോടെ മുന്നേറുന്ന, ലോക മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ പ്രതിനിധികൾ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ അയർലണ്ടിലെ ആദ്യത്തെ ഇന്ത്യൻ മേയർ ശ്രീ ബേബി പെരേപ്പാടനെ (സൗത്ത് ഡബ്ലിൻ മേയർ ) സന്ദർശിച്ചു.
രണ്ടു മണിക്കൂർ നീണ്ടുനിന്ന സന്ദർശനത്തിൽ അയർലൻഡ് മലയാളികൾ നേരിടുന്ന ചില പ്രധാന വിഷയങ്ങൾ മേയറുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. നേരിട്ട് ഡബ്ലിനിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സെർവീസിനായി പരിശ്രമിക്കുന്ന ശ്രമിക്കുന്ന മേയറുടെ പ്രവർത്തനങ്ങളെ WMF പ്രതിനിധികൾ അഭിനന്ദിച്ചു. അയർലണ്ട് ഗതാഗത വകുപ്പ് മന്ത്രിയുമായി അടുത്തുതന്നെ ഈ വിഷയത്തിൽ തുടർ ചർച്ചകൾ നടത്തുമെന്ന് മേയർ അറിയിച്ചു.
ആന്റി മൈഗ്രേഷൻ പ്രകടനങ്ങൾ അയർലണ്ടിൽ എങ്ങും ശക്തിപ്പെടുന്ന ഈ കാലഘട്ടത്തിൽ സംഘടനകളുടെ ആവശ്യകതകളും , മാറ്റങ്ങളോട് കൂടിയുള്ള പ്രവർത്തന രീതികളും മേയറുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി.
അയർലണ്ടിലെ തദ്ദേശീയരുമായി ഇഴുകിച്ചേർന്നുള്ള പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ WMF ശ്രമം നടത്തുമെന്ന് WMF പ്രതിനിധികൾ മേയറെ അറിയിക്കുകയും , ഈ പ്രവർത്തനങ്ങൾക്കുള്ള എല്ലാ വിധ സഹായങ്ങളും മേയർ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഗ്ലോബൽ ജോയിൻ്റ് സെക്രട്ടറി റോസെലെറ് ഫിലിപ്പ്, അയർലൻഡ് കോർഡിനേറ്റർ ഷൈജു തോമസ്, സ്മിത അലക്സ്, ജോസ്‌മോൻ ഫ്രാൻസിസ്, ബിപിൻചന്ദ് എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.
ഗ്ലോബൽ പി ആർ ഫോറം
WMF
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…