Ireland

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കായി ‘Buy Now Pay Later’ സേവനവുമായി Revolut

Revolut അതിൻ്റെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കായി “Buy Now Pay Later” (BNPL) സേവനം അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. നിശ്ചിത തവണകളായി പണം തിരിച്ചടയ്ക്കാൻ ഈ സേവനം ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു. മൂന്ന്, ആറ്, ഒമ്പത്, അല്ലെങ്കിൽ 12 മാസങ്ങളിൽ തിരിച്ചടവ് നടത്താൻ Revolut കാർഡ് ഉടമകളെ ഈ ഫീച്ചർ അനുവദിക്കുന്നു. പലിശ നിരക്ക് 9.5 ശതമാനമാണ് (9.98 ശതമാനം APR). പുതിയതും നിലവിലുള്ളതുമായ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്.

ഈ വർഷാവസാനം മോർട്ട്‌ഗേജുകൾ ഉൾപ്പെടെയുള്ള അധിക സാമ്പത്തിക ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യാൻ കമ്പനി തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഇൻസ്‌റ്റാൾമെൻ്റ് അധിഷ്‌ഠിത പേയ്‌മെൻ്റുകളിലേക്കുള്ള റിവലൂട്ടിൻ്റെ വിപുലീകരണം.ഫിൻടെക്കിന് അയർലണ്ടിൽ മൂന്ന് ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. ലോകമെമ്പാടുമുള്ള 10 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന Klarna പോലുള്ള സ്ഥാപനങ്ങൾ നയിക്കുന്ന ബിഎൻപിഎൽ മേഖല ജനപ്രീതി നേടിയവയാണ്. ഈ സേവനങ്ങൾ ഉപഭോക്താക്കൾക്ക് പേയ്‌മെൻ്റുകൾ വ്യാപിപ്പിക്കുന്നതിനുള്ള സൗകര്യം നൽകുന്നു.

എന്നാൽ,BNPL സ്കീമുകളുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ ജാഗ്രത പുലർത്താൻ റെഗുലേറ്റർമാരിൽ നിന്ന് നിർദ്ദേശമുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡും കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനും BNPL ക്രമീകരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിബന്ധനകളും ദീർഘകാല പ്രത്യാഘാതങ്ങളും ശ്രദ്ധിക്കാൻ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

വാഷിംഗ്ടൺ ഡി.സി: ടൈം  മാഗസിൻ പുറത്തിറക്കിയ 2026-ലെ നിർബന്ധമായും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വേരുകളുള്ള മൂന്ന് എഴുത്തുകാരുടെ…

7 hours ago

യേശു ക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ

യേശുക്രിസ്തുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന 'സുഡേറിയം ഓഫ് ഒവിയേഡോ' …

7 hours ago

ലൈംഗികാതിക്രമ ആരോപണം; കാലിഫോർണിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗം ജിമ്മി ഗോമസ് രാജിവെക്കുന്നു

വാഷിംഗ്ടൺ: ലൈംഗികാതിക്രമം നടത്തിയതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായി ഹൗസ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ യുഎസ് ജനപ്രതിനിധി സഭാംഗം…

7 hours ago

സിയാറ്റിൽ നാഷണൽ നോർഡിക് മ്യൂസിയത്തിൽ ജീവനക്കാരുടെ സമരം

സിയാറ്റിൽ: സിയാറ്റിലിലെ ബല്ലാർഡിലുള്ള നാഷണൽ നോർഡിക് മ്യൂസിയത്തിലെ ജീവനക്കാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മ്യൂസിയത്തിലെ എക്സിബിറ്റ് ഡിസൈനറും…

7 hours ago

യു.എസ് ഗ്രീൻ കാർഡ് ഉടമകളുടെ വിദേശയാത്ര: തിരിച്ചുവരവിനുള്ള രേഖകളും സമയപരിധിയും

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ സ്ഥിരതാമസക്കാർ (ഗ്രീൻ കാർഡ് ഉടമകൾ) വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട യാത്രാ സമയപരിധികളെയും രേഖകളെയും കുറിച്ചുള്ള…

7 hours ago

മിസ് യൂണിവേഴ്സ് വേദിയിൽ ‘സമാധാന കേപ്പ്’ ധരിച്ച ഇസ്രായേലി സുന്ദരിക്ക് കൂവൽ; വൻ പ്രതിഷേധം

പ്യൂർട്ടോ റിക്കോ:പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിന്റെ വേഷവിധാന ഘട്ടത്തിൽ, ഇസ്രായേലിനെ പ്രതിനിധീകരിച്ച ഫ്ലോറിഡയിൽ ജനിച്ച…

7 hours ago