റോച്ചസ്റ്റര്‍ അധികൃതര്‍ മനപ്പൂര്‍വ്വം ഡാനിയല്‍ പ്രൂഡ് ബോഡി ക്യാം വീഡിയോ പുറത്തിറക്കാന്‍ വൈകിച്ചു

ന്യൂയോര്‍ക്ക്: കഴിഞ്ഞ മാര്‍ച്ച് മാസം ന്യൂയോര്‍ക്കിലെ പോലീസ് ക്രൂരതയില്‍ മരണപ്പെട്ട ഡാനിയര്‍ പ്രൂഡിന്റെ മരണ സംബന്ധമായ വീഡിയോ പുറത്തിറക്കാന്‍ മനപ്പൂര്‍വ്വം വൈകിച്ചുവെന്ന് ആരോപണം ഉയര്‍ന്നു. ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ നഗരം 325 പേജുള്ള ആന്തരിക ഇമെയിലുകളും പോലീസ് റിപ്പോര്‍ട്ടുകളും മറ്റ് രേഖകളും തിങ്കളാഴ്ച പുറത്തുവിട്ടു. ഡാനിയല്‍ പ്രൂഡ് എന്ന കറുത്തവരുടെ മരണത്തിന്റെ യഥാര്‍ത്ഥ ദൃശ്യം വ്യക്തമാക്കുന്ന ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്തിറക്കാന്‍ കാലതാമസം വരുത്താന്‍ പൊലീസും നഗര ഉദ്യോഗസ്ഥരും നടത്തിയ സമഗ്രമായ ശ്രമം വ്യക്തമായി. മാര്‍ച്ചിലായിരുന്നു സംഭവം നടന്നത്. പോലീസ് നിലത്തിട്ട് മര്‍ദ്ദിച്ച ഡാനിയര്‍ പ്രൂഡ് മരണപ്പെടുകയായിരുന്നു.

https://www.usatoday.com/videos/news/2020/09/03/daniel-prude-timeline-black-man-died-after-police-restrained-him/5709903002/

കസ്റ്റഡിയില്‍ പ്രൂഡിന്റെ മരണത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ നിയന്ത്രിക്കാനും പുറത്തേക്ക് യാഥാര്‍ത്ഥ്യം വെളിപ്പെടുത്താതിരിക്കാന്‍ പോലീസും നഗരത്തിലെ ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങളുടെ മറ്റ് ഉദാഹരണങ്ങളും എല്ലാം രേഖകളില്‍ ഉള്‍പ്പെടുന്നു. ഇതെ തുടര്‍ന്ന് ബോഡി ക്യാമറ ഫൂട്ടേജുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രൂഡ് ഫാമിലിയുടെ ഒരു നിയമ അറ്റോര്‍ണിയുടെ അഭ്യര്‍ത്ഥന വരികയും തുടര്‍ന്ന് ടേപ്പ് പുറത്തിറങ്ങുന്നത് മന്ദഗതിയിലാക്കാന്‍ നഗര-പോലീസ് ഉദ്യോഗസ്ഥരുടെ തീവ്രമായ ശ്രമം ആരംഭിച്ചു. കാരണം ആ വീഡിയോയില്‍ പ്രൂഡിനെ ഉദ്യോഗസ്ഥര്‍ മുട്ടുകുത്തി നിര്‍ത്തുന്നതും ക്രൂരമായി പ്രൂഡിനെ നിയന്ത്രിക്കുന്നതും വ്യക്തമായി വീഡിയോയില്‍ കാണാം എന്നതുകൊണ്ട് മാത്രമാണ് അവര്‍ മനപ്പൂര്‍വ്വം ഇത് പുറത്തിറക്കുവാന്‍ വൈകിച്ചതെന്നാണ് ആരോപണം.

പ്രൂഡിന്റെ സഹോദരനു വേണ്ടി അഭിഭാഷകനായ എലിയറ്റ് ഷീല്‍ഡ്‌സ് ഏപ്രില്‍ 3 ന് ഫൂട്ടേജ് ലഭിക്കുന്നതിനായി വിവര സ്വാതന്ത്ര്യ നിയമ അഭ്യര്‍ത്ഥന പ്രകാരം കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് ഓഗസ്റ്റ് 12 വരെ ഫൂട്ടേജ് പുറത്തുവിട്ടിട്ടില്ല.

മിനിയാപൊളിസ് പോലീസ് ജോര്‍ജ്ജ് ഫ്‌ലോയിഡിനെ കൊലപ്പെടുത്തി മൂന്ന് ദിവസത്തിന് ശേഷം മെയ് 28ന് ഷീല്‍ഡ്‌സ്, തനിക്ക് ഇതുവരെ ഒരു പ്രതികരണവും ഇതിനെക്കുറിച്ച് ലഭിച്ചിട്ടില്ലെന്ന് ഇമെയിലിലൂടെ പ്രതികരിച്ചു. എന്നാല്‍ അഭ്യര്‍ത്ഥന നിരസിക്കുന്നതിനോ കാലതാമസം വരുത്തുന്നതിനോ വേണ്ടി നഗരത്തിലെ അഭിഭാഷകര്‍ റോച്ചസ്റ്റര്‍ പോലീസ് ഉദ്യോഗസ്ഥരുമായും ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ജനറല്‍ ഓഫീസിലെ അഭിഭാഷകനുമായും സംസാരിച്ചതിനുള്ള വ്യക്തമായ രേഖകളുണ്ട്.
ഇതെക്കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ജൂണ്‍ 4 ന് ഒരു സിറ്റി അറ്റോര്‍ണിക്ക് അയച്ച ഇമെയിലില്‍ എഴുതിയത് ഇങ്ങനെയാണ്, ‘രാജ്യത്തുടനീളം എന്താണ് നടക്കുന്നത് എന്ന് ആലോചിച്ച് അല്‍പനേരം ഞങ്ങള്‍ ഇത് തടയേണ്ടതില്ലേ എന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു,”

‘ഉദ്യോഗസ്ഥരുടെ നടപടികളെ ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കാനും ഈ സംഭവത്തെ ദേശീയതലത്തില്‍ നിയമപാലകര്‍ നിരായുധരായ കറുത്തവര്‍ഗക്കാരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെടുത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,” പോലീസ് ഉദ്യോഗസ്ഥന്‍ സിമ്മണ്‍സ് ഇപ്രകാരമാണ് പ്രതികരിച്ചത്. ‘കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ എത്തിയ കേസ് ഇപ്പോഴും സജീവമാണെന്നതിന്റെ അടിസ്ഥാനത്തില്‍ അഭ്യര്‍ത്ഥന നിരസിക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെടുന്നു, കാരണം എജിയുടെ ഓഫീസ് മുന്നോട്ട് വയ്ക്കാവുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ സംബന്ധിച്ച് നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.’സിംഗിള്‍ട്ടറി പ്രതികരിച്ചു.

ഡാനിയല്‍ പ്രൂഡിനെ പോലീസ് ക്രൂരമായി പിടിച്ച് പീഡിപ്പിക്കുകയും, നിലത്തേക്ക് ക്രൂരമായി തള്ളിയിട്ട് മര്‍ദ്ദിക്കുകയും കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു. അതോടെ ശ്വാസം തടസ്സം സംഭവിച്ച ഡാനിയലിനെ പോലീസ് ആശുപത്രിയിലെത്തിക്കുകയും ആശുപത്രിയില്‍ ഒരാഴ്ച കിടന്നതിന് ശേഷം മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് പറഞ്ഞ് മാര്‍ച്ച് 30 ന് റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തു. പ്രൂഡിനെ പോസ്റ്റുമോര്‍ട്ടം നടത്തിയ മെഡിക്കല്‍ എക്‌സാമിനര്‍ ഇതൊരു നരഹത്യയായി റിപ്പോര്‍ട്ട് ചെയ്തു. പെട്ടെന്നുണ്ടായ വിഭ്രാന്തിയും ഥക്യൂട്ട് പി.സി.പി ലഹരിയും ഡാനിയര്‍ പ്രൂഡിന്റെ പെട്ടെന്നുള്ള മരണത്തിന് കാരണമായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മരണത്തില്‍ സമഗ്രമായ അന്വേഷണം നടന്നു വരുന്നു.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

13 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

14 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

17 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

24 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago