ലോകത്തിന്റെ നിറുകയിൽ കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന, കേരളീയരുടെ മാത്രം സ്വകാര്യ അഹങ്കാരമായ തൃശൂർ പൂരവും ചെണ്ടമേളവും. ഈ പാരമ്പര്യത്തെ ഹൃദയത്തിൽ ചേർത്ത് കൊണ്ട്, ഇങ്ങു ദൂരെ ഏഴ് കടലുകൾക്കപ്പുറത്തിരുന്നു, അയർലണ്ടിലെ കുറച്ചു മലയാളികൾ ചേർന്ന് ഗൃഹാതുരത്വം ഉണർത്തുന്ന താളമേളത്തിന്റെ അലകൾ കൊട്ടിക്കയറുകയാണ്. ഈ വരുന്ന സെപ്റ്റംബർ പന്ത്രണ്ടാം തീയതി, ഓണത്തിന്റെ ഏഴാം ദിവസമായ മൂലം നാളിൽ , വെക്‌സ്ഫോർഡ് മലയാളി കൂട്ടായ്മയുടെ (WMK) ഓണാഘോഷത്തോടനുബന്ധിച്ചു “റോയൽ റിഥം (RR)” പഞ്ചാരി മേളത്തിൽ രംഗപ്രവേശം കുറിക്കുകയാണ് .
താളമേളങ്ങളിൽ അഗ്രഗണ്യനായ ശ്രീ പൂഞ്ഞാർ രാധാകൃഷ്ണൻ മാഷിന്റെ ശിക്ഷണത്തിൽ പതിനൊന്നോളം കലാകാരികളും കലാകാരന്മാരും ആണ് ചെണ്ടമേളത്തിൽ നാന്ദി കുറിക്കുന്നത്. എല്ലാ മലയാളികൾക്കും “റോയൽ റിഥം (RR)” സംഘത്തിന്റെ ഓണാശംസകൾ നേരുന്നു.
ചെണ്ടമേളം ബുക്ക് ചെയ്യുന്നതിന് ബന്ധപെടുക: 0892006238, 0877818318
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…