Ireland

പഞ്ചാരിമേളത്തിന്റെ പൂരപ്പെരുമയുമായി വെക്‌സ്ഫോർഡ്

ലോകത്തിന്റെ നിറുകയിൽ കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന, കേരളീയരുടെ  മാത്രം സ്വകാര്യ അഹങ്കാരമായ തൃശൂർ പൂരവും ചെണ്ടമേളവും. ഈ പാരമ്പര്യത്തെ ഹൃദയത്തിൽ ചേർത്ത് കൊണ്ട്, ഇങ്ങു ദൂരെ ഏഴ് കടലുകൾക്കപ്പുറത്തിരുന്നു, അയർലണ്ടിലെ കുറച്ചു മലയാളികൾ ചേർന്ന് ഗൃഹാതുരത്വം ഉണർത്തുന്ന താളമേളത്തിന്റെ അലകൾ  കൊട്ടിക്കയറുകയാണ്. ഈ വരുന്ന സെപ്റ്റംബർ പന്ത്രണ്ടാം തീയതി, ഓണത്തിന്റെ ഏഴാം ദിവസമായ മൂലം നാളിൽ , വെക്‌സ്ഫോർഡ്  മലയാളി കൂട്ടായ്മയുടെ (WMK) ഓണാഘോഷത്തോടനുബന്ധിച്ചു “റോയൽ റിഥം (RR)” പഞ്ചാരി മേളത്തിൽ രംഗപ്രവേശം കുറിക്കുകയാണ് . 

താളമേളങ്ങളിൽ അഗ്രഗണ്യനായ  ശ്രീ പൂഞ്ഞാർ രാധാകൃഷ്ണൻ മാഷിന്റെ ശിക്ഷണത്തിൽ പതിനൊന്നോളം കലാകാരികളും കലാകാരന്മാരും ആണ്  ചെണ്ടമേളത്തിൽ നാന്ദി കുറിക്കുന്നത്. എല്ലാ മലയാളികൾക്കും “റോയൽ റിഥം (RR)” സംഘത്തിന്റെ ഓണാശംസകൾ നേരുന്നു. 

ചെണ്ടമേളം ബുക്ക് ചെയ്യുന്നതിന് ബന്ധപെടുക: 0892006238, 0877818318

Newsdesk

Recent Posts

പൗരത്വ ഭാഷാ പരീക്ഷയിൽ ഇളവ് വേണം.. ഐറിഷ് സർവകലാശാലാ ബിരുദധാരികൾക്കും നഴ്സുമാർക്കും പ്രത്യേക പരിഗണന നൽകണം: കുരുവിള ജോർജ്ജ്

ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…

9 hours ago

അയർലണ്ടിൽ ആഘോഷങ്ങളുടെ പുതിയ ചരിത്രമെഴുതാൻ ‘ആറാട്ട് 2026’; സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ മഹാമേള

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…

10 hours ago

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

16 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

16 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

1 day ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 day ago