Ireland

RSA ഡ്രൈവിംഗ് ലൈസൻസിനും NCT നും ഫീസ് വർദ്ധന പ്രഖ്യാപിച്ചു

ഡ്രൈവിംഗ് ലൈസൻസ് ഫീസും എൻസിടിയും ഉൾപ്പെടെ നിരവധി സേവനങ്ങൾക്ക് റോഡ് സേഫ്റ്റി അതോറിറ്റി ഫീസ് വർദ്ധനവ് പ്രഖ്യാപിച്ചു. ഡ്രൈവിംഗ് ലൈസൻസിൻ്റെ ഫീസ് €55 ൽ നിന്ന് € 65 ആയി € 10 വർദ്ധിക്കും. അതേസമയം ലേണർ പെർമിറ്റിൻ്റെ ഫീസ് € 35 ൽ നിന്ന് € 45 ആയി € 10 വർദ്ധിക്കും. ഫുൾ എൻസിടിയുടെ ഫീസ് €55ൽ നിന്ന് €60 ആയി വർദ്ധിക്കും, അതേസമയം റീടെസ്റ്റിനുള്ള ഫീസ് €28 ൽ നിന്ന് €40 വർധിക്കും. Commercial vehicle roadworthiness ടെസ്സിനുള്ള പ്രീ- വാറ്റ് നിരക്ക് 15% വർദ്ധിക്കും. നിരക്കുകളിലെ മാറ്റങ്ങൾ 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

പൊതുതാത്പര്യ പ്രവർത്തനങ്ങൾക്കും സർക്കാർ മുൻഗണനകൾക്കും വേണ്ടി ആസൂത്രണം ചെയ്ത 18 മില്യൺ യൂറോയാണ് ഫീസ് ക്രമീകരണത്തിന് കാരണമെന്ന് ആർഎസ്എ പറഞ്ഞു. 2012ന് ശേഷം ഇതാദ്യമായാണ് ഫീസ് വർധനയെന്നും റിപ്പോർട്ടിൽ പറയുന്നു. ഫീസ് വർധന ഉടൻ പിൻവലിക്കണമെന്ന് ഐറിഷ് റോഡ് ഹൗസ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ആർഎസ്എ നിർത്തലാക്കാനും അതിൻ്റെ പ്രവർത്തനങ്ങൾ പരിഷ്കരിക്കാനുമുള്ള ഗവൺമെൻ്റ് നിർദ്ദേശങ്ങൾ കണക്കിലെടുത്ത് ഈ വർദ്ധനവ് ന്യായീകരിക്കാനാവാത്തതാണെന്ന് അവർ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

4 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

11 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

17 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago