Ireland

ഹെൽത്ത് കെയർ അസിസ്റ്റന്റമാർക്ക് ശമ്പള വർദ്ധനവ് ജനുവരി മുതൽ; MNI യുടെ ആവശ്യം അംഗീകരിച്ച് സർക്കാർ

ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഹോം കെയർ, കെയർ വർക്കേഴ്സ് എന്നിവരുടെ ശമ്പള വർദ്ധനവ് മരവിപ്പിച്ച നടപടി നിർത്തലാക്കിയതായും, ജനുവരി മുതൽ ഇവർക്കുള്ള ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെയർ അസിസ്റ്റന്റുമാരുടെ ശമ്പള വർധനവ് ആവശ്യപ്പെട്ടു MNI നടത്തിയ നിരന്തര പരിശ്രമം ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്.

ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് അനന്തര നടപടികൾ ചർച്ച ചെയ്യുന്നതിനും ആവശ്യമായ അവലോകനത്തിൻ്റെയും ഭാഗമായി, എൻ്റർപ്രൈസ്, ട്രേഡ് ആൻഡ് എംപ്ലോയ്‌മെൻ്റ് വകുപ്പ് ഫീഡ്‌ബാക്ക് തേടുന്നതിനായി ടാർഗെറ്റഡ് കൺസൾട്ടേഷൻ ആരംഭിക്കുന്നു. തൊഴിലുടമകൾ, തൊഴിലുടമ പ്രതിനിധികൾ, ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ആരോഗ്യ പ്രവർത്തകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ഈ വേദിയിൽ MNI യും പങ്കാളികളാകും. കൺസൾട്ടേഷൻ 2024 നവംബർ 13 മുതൽ 2024 ഡിസംബർ 11 വരെ നടക്കും.

ശമ്പള വർധനവിനെ തുടർന്ന് കെയർ അസിസ്റ്റന്റ്മാർക്ക് പങ്കാളികളെ അയർലണ്ടിൽ കൊണ്ട് വരുന്നതിനു അനുമതി ലഭിക്കും. എന്നാൽ, ഇതേ ശമ്പള പരിധിയിൽ മക്കളെ അയർലണ്ടിൽ കൊണ്ടുവരുന്നതിനുള്ള അനുമതി MNI ആവശ്യപ്പെടും. നിലവിൽ വർക്ക്‌ പെർമിറ്റ്‌ റിന്യൂ ചെയ്ത എല്ലാ തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും MNI ആവശ്യം ഉന്നയിക്കും.MNI യ്ക്ക് പുറമെ UNITE, Migrant Rights Centre Ireland എന്നിവരും ഈ ആവശ്യങ്ങൾ കൺസൾട്ടേഷനിൽ പിന്തുണയ്ക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

9 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

11 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

12 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

12 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

12 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

12 hours ago